/indian-express-malayalam/media/media_files/2025/04/17/QvEkVEIqVmD5S7YwhdG9.jpg)
കൊച്ചി: നടിയുടെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണവുമായി നടൻ ഷൈൻ ടോം ചാക്കോ സഹകരിക്കുമെന്ന് പിതാവ് ചാക്കോ. പൊലീസ് അന്വേഷണവുമായും സിനിമ സംഘടനകളുടെ അന്വേഷണവുമായും ഷൈൻ സഹകരിക്കുമെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
'സൂത്രവാക്യം' എന്ന സിനിമയുടെ ഇന്റേണൽ കമ്മിറ്റിക്ക് മുമ്പിൽ തിങ്കളാഴ്ച ഷൈൻ ഹാജരാകും. ഹാജരാകാൻ ആവശ്യപ്പെട്ട് താര സംഘടനയായ 'അമ്മ'യിൽ നിന്ന് നിർദേശം ലഭിച്ചെന്നും പിതാവ് പറഞ്ഞു. എറണാകുളത്ത് നേരിട്ടെത്തി ഹാജരാകുമെന്നാണ് വിവരം.
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടിയിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. എന്നാൽ, എക്‌സൈസ് നടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നാണ് നടിയുടെ കുടുംബത്തിന്റെ നിലപാട്. സിനിമയിലെ പരാതി സിനിമാ മേഖലകളിലെ ഘടകങ്ങളിൽ തീർക്കാമെന്നാണ് കുടുംബത്തിന്റെ നിലപാട്.
നേരത്തെ, പൊലീസ് പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് വിൻസി അലോഷ്യസും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു."താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി പറഞ്ഞു. നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണ്. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല'. കൂടെ നിന്ന എല്ലാവർക്കും നന്ദി"- വിൻസി പറഞ്ഞു.
Read More
- Drugs in Cinema: സിനിമ സെറ്റിന് പവിത്രതയൊന്നുമില്ല; ലഹരി പരിശോധന എല്ലായിടത്തും ഉണ്ടാകും: എം.ബി.രാജേഷ്
- നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്
- വയനാട് ടൗൺ ഷിപ്പ്: ഭൂമി ഏറ്റെടുക്കൽ തടയണം, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ
- കൊല്ലം പൂരത്തിൽ ഹെഡ്ഗേവാറിന്റെ ചിത്രം: ദേവസ്വത്തിനും ഉപദേശക സമിതിക്കും വീഴ്ചയില്ലെന്ന് ദേവസ്വം വിജിലന്സ്
- Gold Rate in Kerala: വിലയിൽ മാറ്റമില്ല; റെക്കോർഡ് ഉയരത്തിൽ തന്നെ സ്വർണവില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us