scorecardresearch

Alapuzha Ganja Case: ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി

Alapuzha Ganja Case: തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ.ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക

Alapuzha Ganja Case: തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ.ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക

author-image
WebDesk
New Update
news

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി

Drugs in Cinema: കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ  നടന്മാരായ ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്‌സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഇരുവരും ഹാജരായത്. പത്തുമണിയോടെ ഹാജരാകണമെന്നാണ് എക്‌സൈസ് അറിയിച്ചുന്നതെങ്കിലും ഇരുവരും എട്ടരയോടെ ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസിൽ എത്തി. നടൻമാരെ കൂടാതെ കൊച്ചിയിലുള്ള മോഡൽ സൗമ്യയെയും കേസിൽ ചോദ്യം ചെയ്യും. 

Advertisment

തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യൽ.ഇതിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നൽകിയ മൊഴി.

തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്‌സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

അതേസമയം, സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ, പിടിച്ചെടുത്ത കഞ്ചാവ് ഇന്ന് എക്‌സൈസ് സംഘം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഞായറാഴ്ചയാണ് സംവിധായകരെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. കേസിൽ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം.

Advertisment

സംവിധായകർക്ക് ലഹരി എത്തിച്ച കൊച്ചി സ്വദേശിയെ കണ്ടെത്താനുള്ള തെരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്‌ളാറ്റിന്റെ ഉടമസ്ഥനായ സംവിധായകൻ സമീർ താഹിറിനെ നോട്ടീസ് നൽകി വിളിപ്പിക്കാനും എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. 

എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്‌ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം  ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.

അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമൻറെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ.ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാൻറെ സിനിമകൾ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. 

Read More

Cinema Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: