/indian-express-malayalam/media/media_files/2025/04/27/ZsL5lVfj29z7XW2ourQ8.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ട രാമചന്ദ്രൻറെ കുടുബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു
Jammu Kashmir, Pahalgam Terrorist Attack:കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രി കെ.എൻ ബാലഗോപാൽ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 11.45 ഓടെ രാമചന്ദ്രന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. 10 മിനിറ്റോളം വീട്ടിൽ ചെലവഴിച്ചാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വീട്ടിൽ നിന്ന് മടങ്ങിയത്.
കെ കെ ശൈലജയും രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചു. ഭീകരവാദത്തിനെതിരെ ജാതി മത ഭേതമന്യേ ഒറ്റക്കെട്ടായി നിൽക്കണമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. രാമചന്ദ്രന്റെ മകളുടെ പ്രതികരണം മാതൃകാപരമെന്നും രാമചന്ദ്രന്റെ കുടുംബത്തിന്റെ ദുഖം നാടിന്റെയും രാജ്യത്തിന്റെയും ദുഖമാണെന്നും കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെ അവർ ഫേസ്ബുക്കിൽ കുറിച്ചു.
/indian-express-malayalam/media/media_files/2025/04/27/ndVY0PZX7IP5bi82Rwqp.jpg)
എല്ലാ മതത്തിലുമുള്ള മനുഷ്യസ്നേഹികൾ ഒരുമിച്ച് ചേർന്ന് ഭീകരവാദത്തെ എതിർക്കണം. സാധാരണയായി ബൈസരൺ താഴ്വരയിൽ കനത്ത സുരക്ഷാ സന്നാഹം ഉണ്ടാകുന്നതാണ്. കുറവു വന്നതെങ്ങനെ എന്നതും പരിശോധിക്കണം. ദുരന്ത മുഖത്ത് രാമചന്ദ്രന്റെ മകൾ ആരതി കാണിച്ച ധൈര്യവും പക്വതയും ആശ്വാസമുളവാക്കുന്നതാണ്. ഇന്ത്യക്ക് ഒരു ആത്മാവുണ്ടെങ്കിൽ അത് ഈ പെൺകുട്ടിയാണ് എന്ന് ചിലർ കുറിച്ചത് അന്വർത്ഥമായി. മതതീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ നമുക്ക് ഒരുമിക്കാമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയിടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'പഹൽഗാമിലെ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയെയാണ് കാണിക്കുന്നത്. ആക്രമണം അവരുടെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്‌കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനം വർദ്ധിച്ചു, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല'.-മോദി പറഞ്ഞു.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
- Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്
- Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു
- Jammu Kashmir Terror Attack: ഇനി വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us