/indian-express-malayalam/media/media_files/uploads/2018/01/kk-shailaja.jpg)
ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ശൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖം കാണിച്ച് സോഷ്യല്‍ മീഡിയായ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു (ഫയൽ ചിത്രം)
കോഴിക്കോട്: വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍ എന്നിവരോട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
"ശൈലജ ടീച്ചറെ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറി വിളിക്കുകയാണ്. നമ്മുടെ പൊതുസമൂഹത്തിന് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള പദപ്രയോഗങ്ങളാണ് ടീച്ചര്‍ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രേരണയോടെ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്," ജില്ലാ സെക്രട്ടറി പറഞ്ഞു.
"ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമന്റുകളും സന്ദേശങ്ങളും അതിന് പുറമെ ശൈലജ ടീച്ചറെയും മുഖ്യമന്ത്രി പിണറായി വിജയനെയും വ്യക്തിപരമായി അപമാനിച്ചുകൊണ്ട് ലൈംഗികചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്," പി. മോഹനന് പറഞ്ഞു.
"25ാം തീയതി സോഷ്യല്‍ മീഡിയയില്‍ 'Troll Republic- TR' എന്ന ഗ്രൂപ്പില്‍ 'Minhaj Km Paloli' എന്ന ആള് ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ശൈലജ ടീച്ചറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖം കാണിച്ച് സോഷ്യല്‍ മീഡിയായ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു. അത് നിന്ദ്യവും നികൃഷ്ഠവും, ധാര്‍മികതയ്ക്ക് ഒരിക്കലും നിരയ്ക്കാത്തതുമാണ്," അദ്ദേഹം പറഞ്ഞു.
"ഇത്തരം പ്രവര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയാണെന്നും വ്യക്തമാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് തികച്ചും വിരുദ്ധവും തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, കേരളാ മുഖ്യമന്ത്രി, ഡി.ജി.പി, ഐ.ജി, റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍ എന്നിവരോട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കി," പി. മോഹനന് കൂട്ടിച്ചേര്‍ത്തു.
Read More:
- ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; നിർണായക തീരുമാനവുമായി കേരള കലാമണ്ഡലം
- സിബിഐക്ക് രേഖകള്‍ കൈമാറുന്നതിൽ വീഴ്ച; 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു മുഖ്യമന്ത്രി
- 'പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്'; നീതി കിട്ടുമോ എന്ന് സംശയമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ
- 'പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല, കലാ പ്രവർത്തനത്തിന് സൗന്ദര്യം വേണം'; പറഞ്ഞതിലുറച്ച് കലാമണ്ഡലം സത്യഭാമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.