/indian-express-malayalam/media/media_files/2024/11/03/csD1KvHp0VLdS9P5ZckO.jpg)
സതീശൻ മറുപടി അർഹിക്കുന്നില്ലന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമെന്നും സതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണമാണ് തിരൂർ സതീഷ് ഉന്നയിക്കുന്നത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളൂ എന്ന് ശോഭ പറഞ്ഞു. ഡിസംബർ മാസം സംഘടനാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സമയം ഇക്കാര്യം പറഞ്ഞാൽ തനിക്ക് ഗുണം ഉണ്ടാകുമെന്നും ശോഭ പറഞ്ഞിരുന്നുവെന്ന് തിരൂർ സതീഷ് ആരോപിക്കുന്നു. തുറന്ന് പറഞ്ഞാൽ തനിക്ക് അധ്യക്ഷ സ്ഥാനം കിട്ടിയാലോ എന്നും ശോഭ പറഞ്ഞിരുന്നുവെന്ന് സതീഷ് പറയുന്നു.
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനുള്ള ടൂൾ ആണ് തിരൂർ സതീഷെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.സിപിഐഎമ്മിന്റെ ടൂൾ ആണ് സതീശനെന്നും കഥയും സംഭാഷണവും എകെജി സെന്ററും പിണറായി വിജയനാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഈ ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തെ തകർക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് ശോഭ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
"ശോഭാസുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആകാൻ വേണ്ടി സതീശനെ കൊണ്ട് ഇത് പറയിപ്പിക്കുകയാണ് എന്ന് വരുത്തി തീർക്കാനുള്ള തിരക്കഥയാണ് ഇപ്പോൾ നടക്കുന്നത്. ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡൻറ് ആകുന്നതിന് അയോഗ്യതയില്ല. താൻ നൂലിൽ കെട്ടി ഇറങ്ങി വന്നിട്ടുള്ള ആളല്ല. പറയാനുള്ള കാര്യങ്ങൾ പാർട്ടി കമ്മറ്റിക്ക് അകത്ത് പറഞ്ഞിട്ടുണ്ട്"- ശോഭ പറഞ്ഞു. സതീശൻ മറുപടി അർഹിക്കുന്നില്ലെന്നും തന്നോട് കുഴൽപ്പണ കേസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ശോഭ പറഞ്ഞു.
Read More
- തിരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്കയും രാഹുലും വയനാട്ടിലെത്തി
- സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കും
- ശക്തമായ മഴ തുടരും; ആറിടത്ത് യെല്ലോ അലർട്ട്
- അറ്റകുറ്റപണികൾ പൂർത്തിയായി; തേവര-കുണ്ടന്നൂർ പാലം നാളെ തുറക്കും
- ഷൊർണ്ണൂർ അപകടം; പിഴവ് തൊഴിലാളികളുടെ ഭാഗത്തെന്ന് റെയിൽവേ
- ഷൊർണൂരിൽ ട്രെയിൻ തട്ടി 4 മരണം; മരിച്ചത് തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.