/indian-express-malayalam/media/media_files/zyLzIDzn10Vkc2PA5YU9.jpg)
ഗൂഗിൾ പ്ലേ, തുടങ്ങിയവയിൽ ആപ്പ് ലഭ്യമാണ്
കൊച്ചി: സന്നദ്ധസേനയെ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മൊബൈൽ ആപ്പ് പുറത്തിറക്കി. സന്നദ്ധ പ്രവത്തകരെ ഏകോപിപ്പിക്കുന്നതിനും ദുരന്ത സാഹചര്യങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമാണ് പുതിയ ആപ്പ് സർക്കാർ പുറത്തിറക്കിയത്. സന്നദ്ധ സേനയിലേക്ക് പുതിയ ആളുകൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും പരിശീലനം,പരിപാടികൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ അറിയാൻ കഴിയും. കേരളത്തിലെ മുഴുവൻ സന്നദ്ധസേനയുടെയും പ്രവർത്തനം ഒരുകുടക്കീഴിൽ കൊണ്ടുവരാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ലക്ഷ്യങ്ങൾ
കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുവാനും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുവാനും ആപ്പിലൂടെ സാധിക്കും. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ്, രക്തദാനം, പാലിയേറ്റീവ് പരിചരണം എന്നിവയിലൂടെ സന്നദ്ധസേന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അതിലൂടെ സോഷ്യൽ ക്രെഡിറ്റ് പോയിന്റുകൾ ആർജ്ജിക്കുവാനും കഴിയും. 
രാജ്യത്താദ്യമായി സന്നദ്ധപ്രവർത്തകർക്കായി ഒരു വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണ്. മൊബൈൽ ആപ്പ് വരുന്നതോടെ വോളന്റീയർമാരുടെ പ്രവർത്തനങ്ങൾക്ക് സോഷ്യൽ ക്രെഡിറ്റ് സംവീധാനത്തിലൂടെ അംഗീകാരം നൽകുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം. ഗൂഗിൾ പ്ലേ,ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ ആപ്പ് ലഭ്യമാണ്.
 
സന്നദ്ധ സേന ആപ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.കേരളത്തിലെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകരുടെ വലിയ കൂട്ടായ്മ  ഇതുവഴി രൂപപ്പെടുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അശരണർക്കും ദുരിതബാധിതർക്കും കാര്യക്ഷമമായി സാന്ത്വനമെത്തിക്കാൻ ഇതിലൂടെ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Read More
- നിർഭയമായി സർക്കാരിനെ സമീപിക്കാം; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി
- വ്യാപക ലൈംഗിക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്
- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത്, നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി
- വയനാട് ദുരന്തം: ബാങ്കുകൾ മുഴുവൻ വായ്പകളും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി
- പാർട്ടിയിലെ തരംതാഴ്ത്തൽ നടപടി, പി.കെ.ശശി അപ്പീൽ നൽകിയേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us