/indian-express-malayalam/media/media_files/2024/11/05/sKdkQQRvJ8AnIEyAmwR4.jpg)
സന്ദീപ് വാര്യർ
പാലക്കാട്: പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്ന് സന്ദീപ് വാര്യർ. എന്ത് പറഞ്ഞോ അതിൽ ഉറച്ചു നിൽക്കുന്നു. ബിജെപിക്കായി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല എന്നത് ഉറച്ച തീരുമാനമാണ്. നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കരുത്. എന്‍റെ പരാതികൾ നേരത്തെ കേട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. പാർട്ടിയിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചതെന്നും സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇപ്പോഴും ബിജെപിയിലാണുള്ളത്. സിപിഎമ്മിൽ ചേരാനില്ല. അപമാനിക്കപ്പെടില്ലെന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പിലാണ് പാലക്കാട് പോയത്. എന്നാൽ, ആ ഉറപ്പ് തെറ്റി. കണ്‍വെൻഷന് പോയപ്പോള്‍ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തിൽ വീണ്ടും അപമാനം സഹിക്കേണ്ടിവന്നപ്പോഴാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍ രംഗത്തുവന്നത്. പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. മാനസികമായി കടുത്ത സമ്മർദത്തിലാണ്. മനുഷ്യന്‍റെ ആത്മാഭിമാനം പരമപ്രധാനമാണ്. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളതെന്നും സന്ദീപ് വാര്യർ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി
പാലക്കാട് സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി.കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചുവെന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
Read More
- സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ കേസ് റദ്ദാക്കി ഹൈക്കോടതി
- 'നയമാണ് പ്രശ്നം, ആളാല്ല;' സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം
- കൽപ്പാത്തി രഥോത്സവം: പാലക്കാട് തിരഞ്ഞെടുപ്പ് തീയ്യതിയിൽ മാറ്റം
- ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നു; നേതൃത്വത്തിനെതിരെ സന്ദീപ് വാര്യർ
- ഐഎഎസുകാരുടെ ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.