scorecardresearch

ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചെന്നൈയിൽ തെളിവെടുപ്പ്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് തെളിവെടുപ്പ്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് തെളിവെടുപ്പ്

author-image
WebDesk
New Update
sab unni new

ഫയൽ ഫൊട്ടോ

ചെന്നൈ: ശബരിമല സ്വർണക്കവർച്ചാ കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചെന്നൈയിൽ തെളിവെടുപ്പ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നേതൃത്വത്തിലാണ് പരിശോധന. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. 

Advertisment

സ്മാർട്ട് ക്രിയേഷൻസിന് പണിക്കൂലിയായി നൽകിയ സ്വർണം കണ്ടെടുക്കുന്നതിനാണ് പരിശോധന എന്നാണ് റിപ്പോർട്ട്. ഇന്നു രാവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിയായ ഗോവർധന് വിറ്റ സ്വർണക്കട്ടികൾ കണ്ടെത്തിയിരുന്നു.

Also Read: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തി

സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണം സുഹൃത്ത് ഗോവർധനന് കൈമാറി എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി സംഘം ബെംഗളൂരുവിൽ എത്തിയത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് എസ്‌.പി ശശിധരന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത് വീട്ടിൽ നിന്ന് സ്വർണ നാണയങ്ങളും കണ്ടെത്തിയിരുന്നു. രണ്ടു ലക്ഷത്തോളം രൂപയും കണ്ടെത്തിയിരുന്നു.

Also Read: പിതൃ സഹോദരിയുമായി തകർക്കം; ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Advertisment

നിലവിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി മാസം 30ന് അവസാനിക്കും. ശബരിമലയില്‍ വിജയ് മല്യ 24 കാരറ്റ് സ്വര്‍ണമാണ് പൊതിഞ്ഞത്. 2019 ല്‍ ഇതാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് വേര്‍തിരിച്ചെടുത്തത്. 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. അതില്‍ നിന്നും 109 ഗ്രാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി വാങ്ങിയിരുന്നു.

Read More: പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കവുമായി സിപിഎം; വിദ്യാഭ്യാസ മന്ത്രി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: