/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
ഫയൽ ഫൊട്ടോ
ഇടുക്കി: വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഇടുക്കിയിലെ കമ്പംമെട് നിരപ്പേക്കടയിലാണ് ദാരുണ സംഭവം. ഏറ്റപ്പുറത്ത് സുകുമാരൻ (64) ആണ് മരിച്ചത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശിനി തങ്കമ്മ (84) ആണ് സുകുമാരനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആസിഡ് ആക്രമണത്തിനിടെ പൊള്ളലേറ്റ തങ്കമ്മ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Also Read: പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കവുമായി സിപിഎം; വിദ്യാഭ്യാസ മന്ത്രി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. തങ്കമ്മയുടെ സ്വർണം സുകുമാരൻ നേരത്തെ വാങ്ങിയിരുന്നു.​ ഈ സ്വർണം പണയംവച്ചതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. ഇതിൽ സുകുമാരനെതിരെ തങ്കമ്മ പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ടോടെ കൈയിൽ കരുതിയിരുന്ന ആസിഡ് തങ്കമ്മ സുകുമാരന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് വിവരം.
Also Read: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തി
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തൂക്കുപാലത്തെയും കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രികളിലായിരുന്നു സുകുമാരനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.
Read More: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദ ലംഘനം; സിപിഐയെ ഇരുട്ടിലാക്കിയെന്ന് ബിനോയ് വിശ്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us