/indian-express-malayalam/media/media_files/2024/11/22/gbyD111mPz8EaH7qXIrj.jpg)
സ്വാമി അയ്യപ്പൻ റോഡിൽ അപകടാവസ്ഥയിൽ നിന്ന മരത്തിന്റെ ഭാഗം മുറിച്ചു നീക്കി
ശബരിമല: ശബരിമല തീര്‍ത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉള്‍വനത്തില്‍ വിട്ടു. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉള്‍പ്പെടെയാണ് പിടികൂടിയത്. തീര്‍ത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
തീര്‍ത്ഥാടനത്തിനു മുന്നോടിയായി പരമ്പരാഗത പാതകളില്‍ അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന മരച്ചില്ലകള്‍ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉള്‍പ്പെടെയുള്ള വനപാലകര്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഒരുക്കാന്‍ സജ്ജരാണ്.
സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകള്‍ ഉണ്ടാക്കും. ആദിവാസി വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാര്‍ഡുകളും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ കണ്ട്രോള് റൂമാണ് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അടിയന്തര വൈദ്യ സഹായത്തിനു വിളിക്കാം ഇഎംസി യിലേക്ക്
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും തരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് 04735 203232 എന്ന എമര്‍ജന്‍സി മെഡിക്കല്‍ കണ് ട്രോള്‍ റൂം നമ്പറിലേക്ക് ബന്ധപ്പെടാം. സന്നിധാനത്തേക്ക് എത്തുന്നവര്‍ക്കും മടങ്ങി പോകുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. മലകയറുമ്പോള്‍ ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിക്കണം. സാവധാനം മല കയറണം. ഇടയ്ക്ക് വിശ്രമിക്കണം. മല കയറുമ്പോള്‍ ശ്വാസ തടസ്സം, നെഞ്ചുവേദന, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ കയറ്റം നിര്‍ത്തി വൈദ്യസഹായം തേടണം.
Read More
- മുനമ്പം വഖഫ് ഭൂമി തർക്കം; പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷൻ
- മുകേഷ് ഉൾപ്പടെയുള്ള നടൻമാർക്കെതിയുള്ള പീഡന പരാതി; പിൻവലിക്കുന്നുവെന്ന് നടി
- ഉപതിരഞ്ഞെടുപ്പ് ഫലം നാളെ; ചങ്കിടിപ്പിൽ മുന്നണികൾ
- വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം
- സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരും
- മുനമ്പം; സമവായ നീക്കവുമായി സർക്കാർ: നിർണായക യോഗം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.