scorecardresearch

വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം

തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെൽ എസ് പി അജിത് ചന്ദ്രൻ നായരാണ് അന്വേഷണം നടത്തുക

തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെൽ എസ് പി അജിത് ചന്ദ്രൻ നായരാണ് അന്വേഷണം നടത്തുക

author-image
WebDesk
New Update
K Gopalakrishnan IAS, Gopala krishnan IAS

കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണം

തിരുവനന്തപുര: മതങ്ങളുടെ പേരിൽ ഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ സസ്‌പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി പോലീസ്. തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെൽ എസിപിയാണ് കേസ അന്വേഷിക്കുക.

Advertisment

തെളിവുകൾ ലഭിച്ചിട്ടില്ലാത്തതിനാൽ ഒരിക്കൽ കൂടി അന്വേഷണം നടത്താനാണ് തീരുമാനം. തിരുവനന്തപുരം സിറ്റി നർക്കോട്ടിക് സെൽ എസ് പി അജിത് ചന്ദ്രൻ നായരാണ് അന്വേഷണം നടത്തുക. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും.

നേരത്തെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലാണ് വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന കാര്യം സ്ഥിരീകരിക്കാൻ വേണ്ട തെളിവുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് അറിയിച്ചിരുന്നത്.

എന്നാൽ, കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അന്വേഷണം.

Read More

Advertisment
Ias Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: