/indian-express-malayalam/media/media_files/2024/11/13/GbhAabIUW9C2AU9xd9Ey.jpg)
ഇ പി ജയരാജന്റെ മൊഴിയെടുത്തു
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരിൽ തിരഞ്ഞെടുപ്പ് ദിവസം ചില രേഖകൾ പ്രചരിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജൻ പരാതി നൽകിയിരുന്നത്. ഇതിലാണ് പൊലീസ് ജയരാജന്റെ മൊഴിയെടുത്തത്.
കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. എഫ്ഐആറിടാതെ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. ഇ പിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ നിലവിൽ കരാറുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വാദം. ഇതുൾപ്പെടെ പൊലീസ്
സിപിഎമ്മിനേയും എൽഡിഎഫിനേയും ഉൾപ്പെടെ വിമർശിക്കുന്ന പരാമർശങ്ങൾ ഇ പിയുടെ ആത്മകഥയിൽ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.
Read More
- നഴ്സിംഗ് വിദ്യാർഥിയുടെ മരണം;മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ
- കണ്ണൂരിൽ പോലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു
- ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം; ഇടപെടലുമായി ഹൈക്കോടതി
- സജി ചെറിയാന്റെ രാജി; തീരുമാനം എടുക്കേണ്ടത് സർക്കാരെന്ന് ഗവർണ്ണർ
- ഞാൻ കുറ്റക്കാരനാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; രാജി വയ്ക്കില്ലെന്ന് സജി ചെറിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.