scorecardresearch

സർവ്വാഭരണ വിഭൂഷിതനായി അയ്യപ്പൻ; പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു

രണ്ട് ലക്ഷത്തോളം ഭക്തർ ഇത്തവണ മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം

രണ്ട് ലക്ഷത്തോളം ഭക്തർ ഇത്തവണ മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala | makaravikku 2024

ഫയൽ ഫൊട്ടോ

ശബരിമല: തിരുവാഭരണം ചാർത്തി ദീപാരാധന തുടങ്ങിയതിന് പിന്നാലെ പൊന്നമ്പല മേട്ടിൽ മകര വിളക്ക് തെളിഞ്ഞു. ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് ഭക്തലക്ഷങ്ങൾ മകര ജ്യോതിക്ക് സാക്ഷിയായി.

Advertisment

തന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണം സ്വീകരിച്ച് നട അടച്ച ശേഷം അയ്യപ്പനെ സർവ്വാഭരണ വിഭൂഷിതനായി അണിയിച്ചൊരുക്കി. ഇതിന് ശേഷം നട തുറന്ന് ദീപാരാധന നടത്തിയ ശേഷമാണ് പൊന്നമ്പല മേട്ടിൽ മൂന്നുവട്ടം മകര വിളക്ക് തെളിഞ്ഞണഞ്ഞത്. ഭക്തർക്ക് യോഗിയായ അയ്യപ്പനെ യോദ്ധാവായി അണിയിച്ചൊരുക്കിയത് ദർശനം നടത്താനുള്ള അസുലഭമായ അവസരമാണിത്. ദർശനപുണ്യം നേടിയ ആത്മനിർവൃതിയോടെ അയ്യപ്പന്മാർ ഇന്ന് തന്നെ മലയിറങ്ങി തുടങ്ങും.

രണ്ട് ലക്ഷത്തോളം ഭക്തർ മകര വിളക്ക് ദർശനത്തിനായി ശബരിമലയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. മകരവിളക്ക് ദർശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന ഭക്തർ പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോ൪ഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അപകടങ്ങളുണ്ടാകാതിരിക്കാ൯ ഓരോ ഭക്തനും സ്വയം നിയന്ത്രിക്കണം. മകരവിളക്ക് ദർശനശേഷം മടങ്ങിപ്പോവാനായി ഭക്തർ തിരക്ക് കൂട്ടരുത്. 

മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസുകൾ ഷട്ടിൽ സർവീസ് നടത്തു ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 

Read More

Advertisment
Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: