/indian-express-malayalam/media/media_files/2025/01/08/BDjkgq30R2ad6fgw4LlS.jpg)
റിമാൻഡിലായി ജയിലിൽ കഴിയുകയാണ് ബോബി ചെമ്മണ്ണൂർ
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ബോബിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും, ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും, നിര്‍ദേശം ലംഘിച്ചാല്‍ വിചാരണ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും, ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി നേരത്തെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ബോബി ചെമ്മണ്ണൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും വ്യക്തമാക്കിയിരുന്നു. പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു.
2024 ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോടുള്ള ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഷോറൂം ഉദ്ഘാടനത്തിനിടെ നടിയെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് ബോബി ചെമ്മണ്ണൂരിനെതിരായ കേസ്.
Read More
- പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാർ: പി.വി. അൻവർ
- സ്ത്രീകൾക്കെതിരെ തെറ്റായ വാക്കോ നോക്കോ പ്രവർത്തിയോ ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
- നെയ്യാറ്റിൻകരയിലെ സമാധി കേസ്: ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്ന് മകൻ, കിടപ്പിലായിരുന്നുവെന്ന് ബന്ധു
- പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നവവരനും സഹോദരങ്ങളും; 20 പേർ അറസ്റ്റിലായതായി പൊലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.