/indian-express-malayalam/media/media_files/2025/01/12/nABadRQxeMo0pJP38uSq.jpg)
ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനൻ പറഞ്ഞത്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയെന്ന് അറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധി കേസിൽ മൊഴികളിൽ വൈരുദ്ധ്യം. ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനൻ പറഞ്ഞത്. എന്നാൽ, ഗോപൻ അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇത്തരത്തിൽ മൊഴിയിൽ വൈരുധ്യം നിലനിൽക്കുന്നതിനാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഗോപന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയിൽ കലക്ടറുടെ തീരുമാനം ഇന്നുണ്ടാകും. ആർഡിഒയുടെ സാന്നിധ്യത്തിൽ കല്ലറ തുറന്നു പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നെയ്യാറ്റിൻകര ആറാലു മൂടിൽ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണ് കല്ലറ തുറന്ന് പരിശോധിക്കാനുള്ള പൊലീസിന്റെ നീക്കം.
ഗോപൻ സ്വാമി സമാധിയായെന്നാണ് കുടുംബം പറയുന്നത്. വീടിനു സമീപത്തായുള്ള സമാധി അറ ഗോപൻ നിർമ്മിച്ചതാണെന്നും രാവിലെ പിതാവ് അറയിലേക്കു നടന്നു പോയി പത്മാസനത്തിൽ ഇരുന്ന് സമാധിയായെന്നുമാണ് മക്കളുടെ മൊഴി. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാർ അറിഞ്ഞത്.
Read More
- പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നവവരനും സഹോദരങ്ങളും; 20 പേർ അറസ്റ്റിലായതായി പൊലീസ്
- മാസപ്പടി കേസ്; 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രം ഹൈക്കോടതിയിൽ
- 13 വയസ് മുതൽ ചൂഷണത്തിന് ഇരയായി; പത്തനംതിട്ടയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി
- പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us