/indian-express-malayalam/media/media_files/2025/01/10/GyJhJaWSuKwt19UW0HtD.jpg)
ചിത്രം: എക്സ്
കൊൽക്കത്ത: പി.വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തു. തൃണമൂൽ കോൺഗ്രസ് ദേശിയ ജന. സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാനിധ്യത്തിലായിരുന്നു അൻവർ അംഗത്വം സ്വീകരിച്ചത്. അഭിഷേക് ബാനര്‍ജിയുടെ കൊൽക്കത്തയിലെ വസതിയിൽവച്ചാണ് അംഗത്വമെടുത്തത്.
പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച് പരിശ്രമിക്കുമെന്ന് അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനര്‍ജി എക്സിൽ കുറിച്ചു.
Warmest welcome to Shri PV Anvar, the esteemed MLA from Nilambur, Kerala, as he joins the @AITCofficial family.
— Abhishek Banerjee (@abhishekaitc) January 10, 2025
His dedication to public service and his advocacy for the rights of the people of Kerala enrich our shared mission of inclusive growth.
Together, we will strive for a… https://t.co/0ypxUv9DC2
'കേരളത്തിലെ നിലമ്പൂരിൽ നിന്നുള്ള എംഎൽഎയായ പിവി അൻവറിനെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. പൊതുപ്രവർത്തനത്തിനുള്ള അദ്ദേഹത്തിൻ്റെ സമർപ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും ഞങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നു. ഓരോ ശബ്ദവും പ്രാധാന്യത്തോടെ മുഴങ്ങുന്ന, ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുന്ന ഒരു പുരോഗമന ഇന്ത്യയ്ക്കായി ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കും,' അഭിഷേക് കുറിച്ചു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ പി.വി. അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടതെന്നും തന്നെ വേണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കവുമായി അൻവർ രംഗത്തെത്തിയിരിക്കുന്നത്.
Read More
- 'സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ,' ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി
- മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു
- ഭാവഗായകന് പ്രണാമം; പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
- ഭാവഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു
- ഓർമകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും: മഞ്ജു വാര്യർ
- ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി കോടതി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.