/indian-express-malayalam/media/media_files/2025/01/10/1u33MPt27YAFf6nyILfF.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗീകാധിക്ഷേ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടരും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചെവ്വാഴ്ചത്തേക്ക് മാറ്റി. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും സാധാരണക്കാരനില്ലാത്ത അവകാശം പ്രതിക്കില്ലെന്നും വ്യക്തമാക്കി.
പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചു. സമാന പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബോബി പറഞ്ഞെങ്കിലും കോടതി അവഗണിച്ചു. പ്രോസിക്യൂഷന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം നല്‍കണ്ടേയെന്നു ചോദിച്ച കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി.
ഹണിറോസിന്റെ ആരോപണങ്ങള്‍ നിലിനില്‍ക്കില്ലെന്ന് പ്രതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. മജിസ്ട്രേറ്റ് കോടതി ജാമ്യം നfഷേധിച്ചതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ പിഴവുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ബോബി ആരോപിച്ചു. നടപടിക്രമത്തിലും നിയമപരമായും മജിസ്ട്രേറ്റിന് വീഴ്ച പറ്റിയിട്ടുണ്ട്. ഹണി റോസിന്റെ പരാതിയിലെ ആരോപണങ്ങള്‍ തെറ്റാണെന്നും ബോബി ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. ഇന്നലെയാണ് മജിസ്ട്രേറ്റ് കോടതി ബോബിക്ക് ജാമ്യം നിഷേധിച്ചത്.
Read More
- മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു
- ഭാവഗായകന് പ്രണാമം; പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
- ഭാവഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു
- ഓർമകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും: മഞ്ജു വാര്യർ
- ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി കോടതി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.