/indian-express-malayalam/media/media_files/2024/11/10/mcWwDzXA4gtGw7udWnPw.jpg)
കെ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം:മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർക്കാർ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യൂ കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്‌പെൻഷൻ പിൻവലിച്ചത്. വകുപ്പ് തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ.
മതത്തിൻറെ കള്ളിയിൽ ഉദ്യോഗസ്ഥരെ വേർതിരിക്കും വിധം ഗ്രൂപ്പുണ്ടാക്കിയത് വിവാദമായതിന് പിന്നാലെ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കുകയായിരുന്നു കെ ഗോപാലകൃഷ്ണൻ. വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്‌തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ ഗോപാലകൃഷ്ണൻ ഹാജരാക്കിയത്.
ഹിന്ദു, മുസ്ലിം വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംരക്ഷിച്ചുള്ള ചാർജ്ജ് മെമ്മോയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ മൊബൈൽ ഹാക്ക് ചെയ്‌തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്ലീം ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെയായിരുന്നു ഗോപാലകൃഷ്ണനെതിരായ ചാർജ്ജ് മെമ്മോ.
Read More
- ഭാവഗായകന് പ്രണാമം; പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
- ഭാവഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു
- ഓർമകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും: മഞ്ജു വാര്യർ
- ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂർ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി കോടതി
- പോരാട്ടത്തിനു ഒപ്പം നിന്നവർക്കു നന്ദി: ഹണി റോസ്
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us