/indian-express-malayalam/media/media_files/2025/01/11/J8KUW773fRfjVnfKJLU0.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ. സിഎംആർഎൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്ഐഫ്ഐഓയും കോടതിയിൽ വിശദമായ വാദം സമർപ്പിച്ചത്.
എസ്എഫ്ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയെന്ന് കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപെടുത്തിയെന്നും, ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
സങ്കല്‍പിക്കാന്‍പോലും സാധിക്കാത്ത രീതിയിലുള്ള അഴിമതിയാണ് നടന്നതെന്ന് കേന്ദ്രം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന അഴിമതിയാണിതെന്നും നിയമം അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കാനാകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
Read More
- 13 വയസ് മുതൽ ചൂഷണത്തിന് ഇരയായി; പത്തനംതിട്ടയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി
- പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ; അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു
- 'സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ,' ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി
- മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർക്കാർ തിരിച്ചെടുത്തു
- ഭാവഗായകന് പ്രണാമം; പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച
- ഭാവഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.