scorecardresearch

ശബരിമല സ്വർണക്കൊള്ള; പ്രതിപ്പട്ടികയിൽ 2019ലെ ദേവസ്വം ബോർഡും

എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളാണ്. എന്നാൽ ആരുടെയും പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നില്ല

എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളാണ്. എന്നാൽ ആരുടെയും പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നില്ല

author-image
WebDesk
New Update
a padamakumar

എ.പദ്മകുമാർ

തിരുവനന്തപുരം:ശബരിമലയിലെ സ്വർണമോഷണ കേസിൽ അന്വേഷണം  ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എഫ്.ഐ.ആറിൽ പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്തുള്ളത് 2019 ലെ ദേവസ്വം ബോരഡ് അംഗങ്ങളാണ്. എന്നാൽ ആരുടെയും പേര് എഫ്.ഐ.ആറിൽ പരാമർശിക്കുന്നില്ല.

Advertisment

Also Read:ശബരിമല സ്വർണ കവർച്ച; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും

സിപിഎം നേതാവ് എ.പദ്മകുമാർ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ൽ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വർണ പാളികൾ ഇളക്കി എടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ബോർഡിന് നഷ്ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി. എ.പദ്മകുമാർ പ്രസിഡന്റായ ബോർഡിൽ ശങ്കർ ദാസ് കെ രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ

Also Read:ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ക്രൈം ബ്രാഞ്ച്, ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ

Advertisment

നേരത്തെ, സ്വർണപാളി മോഷണം പോയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേർ പ്രതികളാണ്. 

Also Read:ശബരിമലയിൽനിന്ന് മോഷണം പോയ സ്വർണത്തിന്റെ അളവിൽ സംശയം; വ്യക്തത വരുത്താൻ വിജിലൻസ് നീക്കം

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് മറ്റ് പ്രതികൾ.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്.

Read More:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസത്തെ മൂന്നാമത്തെ മരണം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: