/indian-express-malayalam/media/media_files/2025/10/10/sabarimala-1-2025-10-10-12-35-26.jpg)
ശബരിമല വിവാദത്തിൽ വിശദീകരണ യോഗങ്ങളുമായി എൽഡിഎഫ്
ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്.എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് എൽഡിഎഫിന്റെ പുതിയ നീക്കം. ശബരിമല സ്വർണക്കൊള്ള മുൻനിർത്തിയുള്ള കോൺഗ്രസിന്റെ മേഖല ജാഥകൾ നാളെ ആരംഭിക്കും.
Also Read:ശബരിമല സ്വർണക്കൊള്ള; പ്രതിപ്പട്ടികയിൽ 2019ലെ ദേവസ്വം ബോർഡും
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണൻ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.
Also Read:ശബരിമല സ്വർണ കവർച്ച; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും
പ്രാഥമികമായി രേഖകൾ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക.ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ കൊണ്ടുപോയ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പല കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Also Read:ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ക്രൈം ബ്രാഞ്ച്, ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളെ സംബന്ധിച്ചും പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.
Read More:അടിമുടി ദുരൂഹത; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി എസ്.ഐ.ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.