/indian-express-malayalam/media/media_files/2025/04/23/k-rajan-varthamanam-3-849604.jpg)
തൃശൂർ: തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം തൃശൂർ പൂരത്തെ തുടർന്നുണ്ടായ സംഭവങ്ങളല്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തോൽവിക്ക് പിന്നിൽ പല കാരണങ്ങളുണ്ട്. അതിലൊന്നായി ഇതിനെ മാറ്റാൻ സംഘപരിവാർ ശ്രമിച്ചിട്ടുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടത് പോലീസ് അതിക്രമങ്ങളെ തുടർന്നാണെന്ന നിലപാട് എടുക്കാൻ കഴിയില്ല. വെടിക്കെട്ടിനുള്ള സമയം വൈകി എന്നതൊഴിച്ചാൽ മറ്റൊരു ആചാരത്തിനും ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് പോഡ്കാസ്റ്റ് പരിപാടിയായ വർത്തമാനത്തിൽ ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനുപിന്നിൽ സംഘപരിവാറിന്റെ ഗൂഢാലോചനയുണ്ട്. നേരത്തെ തീരുമാനിച്ച തിരക്കഥ പോലെ പൂരം അലങ്കോലപ്പെട്ടതിനുപിന്നിൽ സർക്കാരാണെന്ന തരത്തിൽ പ്രചാരണം നടത്താൻ സംഘപരിവാറിന്റെ ഭാഗത്തുനിന്നും ബോധപൂർവമായ ശ്രമം ഉണ്ടായി. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ഇപ്പോഴത്തെ എംപിയുടെ നേതൃത്വത്തിലുള്ള ശ്രമം ഉണ്ടായി. തിരഞ്ഞെടുപ്പ് തോൽവിയുടെ ഒരു കാരണമായി പൂരം ഉയർത്തിക്കൊണ്ട് വരാൻ ശ്രമമുണ്ടായെന്നത് വസ്തുതയാണ്. പൂരം മാത്രമാണ് തോൽവിക്ക് കാരണമായതെന്ന് കരുതാനാകില്ലെനന് മന്ത്രി പറഞ്ഞു.
തൃശൂർ തിരഞ്ഞെടുപ്പിൽ വർഗീയത മുതലെടുക്കാൻ ബിജെപി നല്ലപോലെ ശ്രമം നടത്തിയിട്ടുണ്ട്. പണകൊഴുപ്പിന്റെയും മതചിന്തയുടെയും ജാതിയുടെയും എല്ലാ കാർഡുകളും ഇറക്കി ബിജെപിക്ക് ഒരു തവണ ജനങ്ങളെ പറ്റിക്കാൻ കഴിഞ്ഞു. ആ തെറ്റിദ്ധാരണ ഒരുപാട് കാലം നിലനിൽക്കില്ല. കേരളത്തിൽ നേമത്ത് ബിജെപിക്ക് ഒരു സീറ്റ് കിട്ടി. പക്ഷേ, പിന്നീട് എന്നെന്നേക്കുമായി ആ സീറ്റ് നഷ്ടമായെന്നും മന്ത്രി പറഞ്ഞു.
Read More
- കോട്ടയം ഇരട്ടക്കൊലപാതകം: പ്രതി അസം സ്വദേശി അമിത് ഒറാങ് പോലീസ് പിടിയിൽ
- കോട്ടയം ഇരട്ടക്കൊലപാതകം;ദമ്പതികളുടെ ഫോണുകൾ കാണാനില്ല; ആസൂത്രിത കൊലപാതകമെന്ന് പോലീസ്
- മകന്റെ മരണത്തിന് പിന്നാലെ മാതാപിതാക്കളുടെ കൊലപാതകവും; കോട്ടയം ഇരട്ടക്കൊലയിൽ ദുരൂഹതയേറുന്നു
- കോട്ടയത്തെ ഇരട്ടക്കൊല: അമ്മിക്കല്ല് കൊണ്ട് വീടിന്റെ പിൻവാതിൽ തകർത്തു, കോടാലി ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.