scorecardresearch

ശബരിമലയിൽ ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല; മകരവിളക്കിന് തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ

മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ വെർച്ച്വൽ ക്യുവിനടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ദേവസ്വം ബോർഡ് തീരുമാനം, ഇതിന്റെ ഭാഗമായി ജനുവരി 10 മുതൽ ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല

മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ വെർച്ച്വൽ ക്യുവിനടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ദേവസ്വം ബോർഡ് തീരുമാനം, ഇതിന്റെ ഭാഗമായി ജനുവരി 10 മുതൽ ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല

author-image
WebDesk
New Update
Sabarimala Crowd

ഫയൽ ചിത്രം

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക മുന്നൊരുക്കങ്ങൾ നടത്താൻ തീരുമാനം. മകരവിളക്ക് പൂജകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നത് മുതൽ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ വെർച്ച്വൽ ക്യുവിനടക്കം നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ദേവസ്വം ബോർഡ് തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 10 മുതൽ ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. ദർശനത്തിനായുള്ള തീർത്ഥാടകരുടെ തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊലീസിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ.

Advertisment

മകരവിളക്ക് ദർശനത്തിനായി എത്തിച്ചേരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകർ മൂന്ന് ദിവസം മുമ്പ് തന്നെ സന്നിധാനത്ത് എത്താറാണ് പതിവ്. തുടർന്ന് മകരവിളക്ക് ദർശിക്കുന്നതുവരെ സന്നിധാനത്ത് ഇവർ തുടരുന്ന സാഹചര്യമുണ്ടായാൽ വീണ്ടും പമ്പയിൽ നിന്നും അയ്യപ്പന്മാർ സന്നിധാനത്തേക്ക് എത്തുന്നത് തിരക്ക് വർദ്ധിപ്പിക്കും. ഇത് കണക്കിലെടുത്താണ് ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് നിർത്തി വെക്കുന്നത്. മകരവിളക്കിന് ശേഷം ജനുവരി 16 മുതൽ 20 വരെ കൂടുതൽ തീർത്ഥാടകർക്ക് ദർശനത്തിന് അവസരമൊരുക്കാനുള്ള നടപടികളുണ്ടാവുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

മകരവിളക്ക് ദിനമായ ജനുവരി 15 ന് വെർച്ച്വൽ ക്യൂ കോട്ട 40000 ആണ് അനുവദിച്ചിരിക്കുന്നത്. ജനുവരി 14 ന് 50000 പേർക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ക്രമാതീതമായി തിരക്ക് ഉയരുമെന്നതിനാൽ കുട്ടികളും പ്രായമായവരും പരമാവധി ദർശനത്തിനെത്തുന്നത് ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More News Stories:

Advertisment

Makaravilakku Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: