scorecardresearch

ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗം നടപ്പാക്കണം; ക്വാറികളിൽ ഭൂരിഭാഗവും അനധികൃതമെന്ന് മാധവ് ഗാഡ്‌ഗിൽ

സംസ്ഥാനത്ത് എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കില്ലെന്നും, പരസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ വളരെ പിന്നിലാണെന്നും ഗാഡ്ഗിൽ പറഞ്ഞു

സംസ്ഥാനത്ത് എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കില്ലെന്നും, പരസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യ വളരെ പിന്നിലാണെന്നും ഗാഡ്ഗിൽ പറഞ്ഞു

author-image
WebDesk
New Update
news

മാധവ് ഗാഡ്‌ഗിൽ

വയനാട്: കേരളത്തിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ ഭൂരിഭാഗവും അനധികൃതമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരതബാധിരായവരുടെ പുനരതിവാസം എത്രയും വേഗം നടപ്പാക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗാഡ്ഗിൽ.

Advertisment

കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമാണ്. സംസ്ഥാനത്ത് എത്ര ക്വാറികൾ പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കില്ല. പരസ്ഥിതി സംരക്ഷണത്തിൽ ആഗോളതലത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണെന്ന് ഗാഡ്ഗിൽ പറഞ്ഞു. രാജ്യത്തെ മൈനിങ് ജോലികൾ തദ്ദേശീയരെ ഏൽപ്പിക്കണം. കേരളത്തിലെ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം കുടുബശ്രീ പ്രവർത്തകരെ എൽപ്പിക്കണം, ഗാഡ്ഗിൽ പറഞ്ഞു. 

റിസോട്ടുകളുടെ പ്രവർത്തനവും പ്രകൃതിക്ക് ദോഷമെന്ന് പറഞ്ഞ ഗാഡ്ഗിൽ, ഗോവ മോഡലിലുള്ള ഹോം സ്റ്റേ ടൂറിസം വയനാട്ടിലും നടപ്പാക്കണമെന്ന് നിർദേശിച്ചു. ലേബേർ കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ തേയില തോട്ടങ്ങൾ ഏറ്റെടുക്കണമെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് കാരണം പ്രകൃതിചൂഷണമെന്ന്  മാധവ് ഗാഡ്‌ഗിൽ വിമർശിച്ചിരുന്നു. അനിയന്ത്രിതമായ നഗരവൽക്കരണം, ടൂറിസം പ്രവർത്തനം, വീടുകൾ, ഹോംസ്‌റ്റേകൾ, സെൻസിറ്റീവ് സോണിലെ റോഡുകളുടെ നിർമ്മാണം, ഉരുൾപൊട്ടൽ സാധ്യതയുള്ള മലനിരകളിലെ മരങ്ങൾ മുറിക്കൽ, അറബിക്കടലിന്റെ താപനില വർധിക്കുന്നതുമൂലമുള്ള മേഘവിസ്ഫോടനം, അനധികൃത ഖനനം തുടങ്ങിയവയെല്ലാം ഇതിനു പിന്നിലെ കാരണങ്ങളാണെന്ന് ഗാഡ്ഗിൽ നേരത്തെ പറഞ്ഞിരുന്നു.

Read More

Advertisment

Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: