/indian-express-malayalam/media/media_files/5dyx5BYkKEbzAVjHxLi9.jpg)
സർവകാല റെക്കോർഡിൽ സ്വർണ്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവില ഇന്ന് പവന് 320 രൂപ വർധിച്ച് 58,720 രൂപയായാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയർന്ന് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് മുന്നേറ്റം കാഴ്ചവെച്ചത്.
സെപ്റ്റംബർ വലിയ കയറ്റിറക്കങ്ങളാണ് സ്വർണ്ണവിലയിൽ ഉണ്ടായത്.മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ അഞ്ച് വരെ രേഖപ്പെടുത്തിയ ട്രെന്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ഇതുവരെ സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല.
Read More
- പാലക്കാട് ശക്തിതെളിയിക്കാൻ അൻവർ; റോഡ് ഷോ ഇന്ന്
- പ്രിയങ്കയും സോണിയയും വയനാട്ടിൽ; ഇന്ന് നാമനിർദേശ പത്രിക നൽകും
- മഴ വില്ലനായി; പാലക്കാട് വാഹനാപകടത്തിൽ മരണം അഞ്ചായി
- ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ
- സിദ്ദിഖിന് ആശ്വാസം;അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും
- പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ വയനാടിന് നിർദേശിക്കാനാകില്ല;രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us