/indian-express-malayalam/media/media_files/smrnQOdjQTgq00Mc4MWG.jpg)
ബാബുരാജ്
കൊച്ചി: നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് യുവതി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണു പോയിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും യുവതി പറഞ്ഞു.
സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തിയാൽ അവരുമായി സംസാരിച്ച് സിനിമയിൽ മുഴുനീള കഥാപാത്രം നൽകാമെന്ന് വാഗ്‌ദാനം ചെയ്തു. വീട്ടിലെത്തിയപ്പോൾ മറ്റുള്ളവർ ഉടൻ എത്തുമെന്നും മുറിയിൽ വിശ്രമിക്കാനും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ മുട്ടുകയും കതക് തുറന്നപ്പോൾ അകത്തു കയറി കതക് അടച്ചശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവൻ ആ വീട്ടിൽ പിടിച്ചുനിർത്തിയെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചു.
സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ജൂനിയർ ആർട്ടിസ്റ്റായ യുവതി പീഡന ആരോപണം ഉന്നയിച്ചു. സിനിമയിലും പരസ്യത്തിലും അവസരം ചോദിച്ചാണ് ശ്രീകുമാർ മേനോനെ വിളിക്കുന്നത്. പരസ്യ ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് എറണാകുളത്തെ പ്രമുഖ ഹോട്ടലിലേക്ക് വിളിപ്പിച്ചു. അവിടെ റൂമിൽവച്ച് ബലമായി പീഡിപ്പിച്ചു. മോളേ എന്നു വിളിച്ചാണ് അതുവരെ സംസാരിച്ചിരുന്നത്. പിന്നീടാണ് മോളേ വിളിയുടെ അർത്ഥം മനസിലായതെന്നും യുവതി പറഞ്ഞു. അതിക്രമം വെളിപ്പെടുത്താൻ ധൈര്യം തന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടാണെന്നും യുവതി വ്യക്തമാക്കി.
Read More
- മുകേഷും ജയസൂര്യയും കടന്നുപിടിച്ചു, മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു: നടി മിനു മുനീർ
- ഉപദ്രവിക്കരുത്, തന്നിൽ ഔഷധമൂല്യമില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ
- മുകേഷിന് എതിരെ ലൈംഗിക ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍; ആരോപണം തള്ളി നടൻ
- റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞു; ആരോപണവുമായി യുവനടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.