scorecardresearch

വീണ്ടും ഭാരതാംബ വിവാദം; മന്ത്രി ശിവൻകുട്ടിയ്‌ക്കെതിരെ വാർത്താക്കുറിപ്പുമായി രാജ് ഭവൻ

രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സർട്ടിഫിക്കേറ്റ് വിതരണ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചൊല്ലിയാണ് പുതിയ വിവാദം

രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സർട്ടിഫിക്കേറ്റ് വിതരണ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചൊല്ലിയാണ് പുതിയ വിവാദം

author-image
WebDesk
New Update
bharathmatha picture controversy

പരിസ്ഥിതി ദിനത്തിൽ രാജ് ഭവനിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചപ്പോൾ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി വീണ്ടും ഗവർണർ- സർക്കാർ പോര്. രാജ്ഭവനിൽ സംഘടിപ്പിച്ച സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സർട്ടിഫിക്കേറ്റ് വിതരണ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചൊല്ലിയാണ് പുതിയ വിവാദം. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരിപാടി ബഹിഷ്‌കരിച്ചിരുന്നു. പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറയുന്നു.

Also Read:നിലമ്പൂരിൽ പോളിങ് കുറവ്; അവസാന മണിക്കൂറിൽ ഉയരുമോ ?

Advertisment

മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നാലെ വി. ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത് അറിയിച്ചില്ല.  മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും രാജ് ഭവൻ വാർത്താക്കുറിപ്പ് പറയുന്നു.

Also Read:കെട്ടിപ്പിടിക്കരുതെന്ന് അൻവർ, കൈ കൊടുത്ത് മടങ്ങി ആര്യാടൻ ഷൗക്കത്ത്

മന്ത്രി വി. ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്‌കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഇത് വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാർത്താക്കുറിപ്പ് പറയുന്നു.

Advertisment

Also Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളിൽ മഞ്ഞ അലർട്ട്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

അതേസമയം,  ഭരണഘടനക്ക്  വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

നേരത്തെ പരിസ്ഥിതി ദിനത്തിൽ രാജ് ഭവൻ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്ന് കൃഷി മന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഇതിനുപിന്നാലെ  ഇത്തരം ചിത്രങ്ങൾ ഔദ്യോഗിക പരിപാടികളിൽ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനുപിന്നാലെയാണ് വീണ്ടും ഭാരതാംബയുടെ ചിത്രത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. 

Read More

എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി; ആർ.എസ്.എസുമായി ഒരുകാലത്തും സഹകരിച്ചിട്ടില്ല

Governor V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: