/indian-express-malayalam/media/media_files/ENTXI9zqxqckJoBVEKxw.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 26 ന് വീണ്ടും കേരളതീരങ്ങളിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപെട്ടു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26 ഓടെ പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി വരുന്ന അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പ്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ വിഭാഗം പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. മത്സ്യതൊഴിലാളികൾക്കും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read More
- ലൈംഗികാരോപണം; അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
- നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി
- രഞ്ജിത്തിനെതിരായ ആരോപണം:സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മിഷൻ
- രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം
- രഞ്ജിത്തിനെതിരായ ആക്ഷേപത്തിൽ കേസെടുക്കില്ല: പരാതി വരട്ടെ: സജി ചെറിയാൻ
- രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി ശ്രീലേഖ മിത്ര; ആരോപണം തള്ളി സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.