/indian-express-malayalam/media/media_files/xHsGrF09sWaLipuRsPGe.jpg)
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസം പകരാൻ വേനൽ മഴ എത്തും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.
വടക്കൻ ജില്ലകളിൽ കിഴക്ക്- പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം ചില മേഖലയിൽ രാത്രിയും മഴയക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിൽ ഉയർന്ന താപനില തുടർന്നേക്കും. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകിട്ട് വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾക്കും ‘കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
പ്രത്യേക ജാഗ്രതാ നിർദേശം
തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, മാലിദ്വീപ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Read More
- കശുവണ്ടി തോട്ടത്തിലെ യുവതിയുടെ മരണം കൊലപാതകം;ഭർത്താവ് അറസ്റ്റിൽ
- Attukal Pongala: ആറ്റുകാൽ പൊങ്കാല നാളെ, ഹീറ്റ് ക്ലിനിക്കുകള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങൾ
- ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സ് കീഴടക്കാനാവില്ല: മുഹമ്മദ് റിയാസ്
- പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരും ആനന്ദകുമാറും പ്രതികൾ
- സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
- ബിജെപിയിലേക്ക് ഇല്ല, നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല: എ.പദ്മകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.