/indian-express-malayalam/media/media_files/uploads/2018/10/a-padmakumar.jpg)
എ.പദ്മകുമാർ
പത്തനംതിട്ട: ബിജെപി നേതാക്കളുമായി ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും എസ്ഡിപിഐയിൽ ചെന്നാലും ബിജെപിയിലേക്ക് ഇല്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ.പദ്മകുമാർ. ബിജെപി നേതാക്കൾ പത്മകുമാറിനെ വീട്ടിലെത്തി കണ്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ അനുവാദം വാങ്ങാതെയാണ് ബിജെപി നേതാക്കൾ വീട്ടിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റെ മറ്റൊരാളും ഞാൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. ഇവർ മുറിയുടെ ചിത്രം പകർത്തിയ ശേഷം തിരികെ പോയി. താൻ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി.എ.സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും പദ്മകുമാർ വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ബിജെപി നേതാക്കൾ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തിയത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരാണ് പദ്മകുമാറിന്റെ വീട്ടിലെത്തിയത്.
അതിനിടെ, പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. പദ്മകുമാറിന്റെ പരസ്യ പ്രതിഷേധത്തിൽ ശക്തമായ നടപടി വന്നേക്കും. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പദ്മകുമാറിന്‍റെ വിരോധം. ഇതിൽ പ്രതിഷേധിച്ച് കൊല്ലം സമ്മേളനത്തിൽ നിന്ന് പദ്മകുമാര്‍ ഇറങ്ങിപ്പോയിരുന്നു.
Read More
- വെഞ്ഞാറമൂട് കൂട്ടക്കൊല: ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനം നൊന്ത്, അഫാന്റെ മൊഴി പുറത്ത്
- 'ലൗ ജിഹാദിലൂടെ നഷ്ടമായത് നാനൂറോളം പെൺകുട്ടികളെ;' പി.സി ജോർജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
- വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമോ? കാസർകോട് 15കാരി മരിച്ച സംഭവത്തിൽ ഹൈക്കോടതി
- സിപിഎം സംസ്ഥാന നേതൃത്വനോടുള്ള അതൃപ്തി;നിലപാടിലുറച്ച പദ്മകുമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.