/indian-express-malayalam/media/media_files/2025/03/11/d3s0udzuwLUJSRz7p4M2.jpg)
അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. കുത്തുവാക്കുകളിൽ മനംനൊന്താണ് പിതൃ സഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. ലത്തീഫിന് 80,000 രൂപ നൽകാനുണ്ടായിരുന്നു. തന്റെ ആർഭാട ജീവിതമാണ് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതെന്ന നിരന്തരമുള്ള കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നും അഫാൻ മൊഴി ൽകിയിട്ടുണ്ട്.
സോഫയിൽ ഇരിക്കുകയായിരുന്ന ലത്തീഫിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. ഈ സമയം ലത്തീഫിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ഇതോടെ ചുറ്റിക കൊണ്ട് തുടർച്ചയായി അടിച്ചു. ഇതുകണ്ട ലത്തീഫിന്‍റെ ഭാര്യ സജിത അടുക്കളയിലേക്ക് ഓടി. പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം ലത്തീഫിന്‍റെ ഫോണ്‍ വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ മൊഴി നൽകി.
അഫാനെ ലത്തീഫിന്റെ വീട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിൽ ലത്തിഫിന്റെ ഫോൺ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ബോംബ് സ്ക്വാഡിനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുത്തശി സൽമാബീവി, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.
Read More
- 'ലൗ ജിഹാദിലൂടെ നഷ്ടമായത് നാനൂറോളം പെൺകുട്ടികളെ;' പി.സി ജോർജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
- വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമോ? കാസർകോട് 15കാരി മരിച്ച സംഭവത്തിൽ ഹൈക്കോടതി
- സിപിഎം സംസ്ഥാന നേതൃത്വനോടുള്ള അതൃപ്തി;നിലപാടിലുറച്ച പദ്മകുമാർ
- നയം മാറ്റി സിപിഎം; ലക്ഷ്യം തുടർഭരണം: പിണറായി തന്നെ നയിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.