scorecardresearch

സിപിഎം സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി;നിലപാടിലുറച്ച് പദ്മകുമാർ

സമ്മേളനത്തിനിടയിലെ ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും

സമ്മേളനത്തിനിടയിലെ ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും

author-image
WebDesk
New Update
A Padmakumar

എ പദ്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച നടപടിയിൽ ഉറച്ചുനിന്ന് പത്തനംതിട്ടയിൽ നിന്നുള്ള  മുതിർന്ന നേതാവ് എ പദ്മകുമാർ. "50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു ഒൻപത് വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്മകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ല". സിപിഎം വിടില്ലെന്നും പദ്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment
padmakumarfb
എ പദ്മകുമാറിൻറെ ഫെയ്സ് ബുക്ക് പോസ്റ്റ്

ബ്രാഞ്ചിൽ പ്രവർത്തിക്കും. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല. 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ വ്യക്തമാക്കി. അതേസമയം, സംസ്ഥാന സമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇറങ്ങിപ്പോക്കിലും, തൊട്ട് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നടപടി ചര്‍ച്ചയാകും. അതേസമയം, പത്മകുമാര്‍ പാര്‍ട്ടി വിടില്ലെന്ന പ്രതീക്ഷയില്ലാണ് നേതാക്കള്‍.

പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല- എകെ ബാലൻ

പദ്മകുമാറിനെതിരെ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ രംഗത്തെത്തി. പദ്മകുമാറിൻറ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു. "എല്ലാവരെയും സംസ്ഥാന കമ്മിറ്റിയിൽ എടുക്കാന്‍ പറ്റില്ല. പിണറായി വിജയനെ നിലനിർത്തിയത് ഔദാര്യത്തിൻ്റെ പുറത്തല്ലെന്നും മുഖ്യമന്ത്രിയായതു കൊണ്ടാണെന്നും എ.കെ ബാലന്റെ പ്രതികരണം. എല്ലാവരെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താനാകില്ല. അതിനർത്ഥം ഇവർ മോശക്കാരാകുന്നില്ല. പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാർട്ടി ആരെയും മനപ്പൂർവം നശിപ്പിക്കില്ല"- എകെ ബാലൻ പറഞ്ഞു.

Advertisment

നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കൾക്ക് സഹായകമാകരുതെന്നും വാർത്ത ചോർന്നതിനെ പാർട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 പാര്‍ട്ടി ഗൗരവമായി പരിശോധിക്കും- രാജു എബ്രഹാം

എ പദ്മകുമാറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തിയിൽ മറുപടിയുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പദ്മകുമാർ പത്തനംതിട്ടയിൽ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും രാജു എബ്രഹാം പറഞ്ഞു.

"പദ്മകുമാറിന്‍റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. ജില്ലയിലെ പ്രിയങ്കരനായ നേതാവാണ് പദ്മകുമാര്‍. മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്വഴക്കമാണ്. മന്ത്രിയെന്ന നിലയിൽ വീണ ജോർജിന്‍റെ പ്രവർത്തനം വളരെ മികച്ചത്.സംഘടനാ കാര്യങ്ങളിലും മന്ത്രിയെന്ന സമയത്തിന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിയെന്ന നിലയിലാണ് വീണ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതായി ഉള്‍പ്പെടുത്തിയത്.ഇന്നുതന്നെ പദ്മകുമാറിനെ നേരിൽ കാണും"- രാജു എബ്രഹാം പറഞ്ഞു.

Read More

Cpm Pathanamthitta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: