/indian-express-malayalam/media/media_files/2025/03/06/pIoBTGm0sdOpZgEkTvLE.jpg)
സിപിഎം സംസ്ഥാന സമ്മേളനം; മുതിർന്ന നേതാക്കൾക്ക് പടിയിറക്കം
കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണിക്ക് സാധ്യത. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ ഇരുപതോളം പുതുമുഖങ്ങളെയാണ് സംസ്ഥാന കമ്മിറ്റിയിൽ പ്രതീക്ഷിക്കുന്നത്. ആനാവൂർ നാഗപ്പനും പി കെ ശ്രീമതിയും അടക്കം മുതിർന്ന നേതാക്കൾ പടിയിറങ്ങും. എം.വി.ഗോവിന്ദൻ സെക്രട്ടറിയായി തുടരും.
വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്, മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ, കെ വി അബ്ദുൽ ഖാദർ തൃശ്ശൂർ ജില്ലാ സെക്രട്ടറി, കാസർകോട് ജില്ലാ സെക്രട്ടറി എം രാജഗോപാൽ, എം മെഹബൂബ് കോഴിക്കോട് ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കണ്ണൂരിൽ നിന്നുള്ള വി കെ സനോജ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻറ്, കോഴിക്കോട് നിന്നുള്ള വി വസീഫ് എന്നിവർ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും.
പ്രായപരിധി; മുതിർന്ന നേതാക്കളെ ഒഴിവാക്കും
എഴുപത്തിയഞ്ച് വയസ്സെന്ന് പ്രായപരിധി കർശനമാക്കുന്നതോടെ നിരവധി മുതിർന്ന നേതാക്കളെ സംസ്ഥാനകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കും. എകെ ബാലൻ, പികെ ശ്രീമതി, ആനാവൂർ നാഗപ്പൻ അടക്കമുള്ള പ്രമുഖ നേതാക്കൾ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാകും.
സമ്മേളന കാലയളവിൽ എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയാകാത്തതിനാൽ ഇപി ജയരാജൻ, പി രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്താനാണ് സാധ്യത. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധി ഇളവുനൽകാൻ നേരത്തെ തീരുമാനം ഉണ്ടായിരുന്നു.
സാധ്യതയുള്ള പുതുമുഖങ്ങൾ
കോട്ടയത്ത് നിന്ന് ജെയ്ക് സി. തോമസ്, കോട്ടയത്ത് നിന്ന് തന്നെ റെജി സഖറിയെയും പരിഗണിക്കുന്നുണ്ട്. വാമനപുരം എംഎൽഎ ആയ ഡി.കെ. മുരളിയും പരിഗണന പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് സിഐടിയു സംസ്ഥാനെ സെക്രട്ടറി കെ. എസ്. സുനിൽ കുമാറിനെയും പരിഗണിക്കുന്നു. എറണാകുളത്ത് നിന്ന് പി ആർ മുരളീധരൻ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തിയേക്കും.
കണ്ണൂരിൽ നിന്ന് എൻ. സുകന്യക്കും സാധ്യതയുണ്ട്. കൊല്ലത്ത് നിന്നുള്ള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായ എസ്. ജയമോഹനും എക്‌സ്. ഏണസ്റ്റിനെയും പരിഗണിക്കുന്നു. ഇരവിപുരം എംഎൽഎ എം നൗഷാദിനെയും ആലപ്പുഴയിൽ നിന്ന് പി പി ചിത്തരഞ്ജൻ എംഎൽഎയെയും കെ. എച്ച്. ബാബു ജാനെയും പരിഗണിക്കുന്നു. മന്ത്രിമാരായ വീണ ജോർജ്ജിനെയും ആർ. ബിന്ദുവിനെയും പ്രതീക്ഷിക്കുന്നു. മാധ്യമപ്രവർത്തനം വിട്ട് പാർട്ടി പ്രവർത്തനത്തിനെത്തിയ എംവി.നികേഷ് കുമാറിനെ ക്ഷണിതാവ് ആക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Read More
- സിപിഎം സംസ്ഥാനസമ്മേളനം ഇന്ന് കൊടിയിറങ്ങും; എംവി ഗോവിന്ദൻ തുടർന്നേക്കും
- സിപിഎം സംസ്ഥാന സമ്മേളനം; എംവി ഗോവിന്ദന് രൂക്ഷവിമർശനം: പറയുന്നതിൽ വ്യക്തതയില്ല
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായി തെളിവെടുപ്പ്; ആദ്യം എത്തിച്ചത് പിതൃമാതാവിന്റെ വീട്ടിൽ
- എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us