scorecardresearch

സിപിഎം സംസ്ഥാന സമ്മേളനം; എംവി ഗോവിന്ദന് രൂക്ഷവിമർശനം: പറയുന്നതിൽ വ്യക്തതയില്ല

ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നു

ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉയർന്നു

author-image
WebDesk
New Update
MV Govindan, CPM

എംവി ഗോവിന്ദൻ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വിമർശനം. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ് സംസ്ഥാന സെക്രട്ടിക്കെതിരെ പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്ന പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. രാവിലെ പറയുന്ന കാര്യമല്ല, വൈകീട്ട് പറയുന്നത്. നിലപാടുകളിൽ വ്യക്തയില്ല. ഇത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.

Advertisment

പാർട്ടിയിൽ സ്ഥാനമാനങ്ങൾ വീതം വെക്കുമ്പോൾ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നുവെന്നും വിമർശനം ഉയർന്നു. മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാർട്ടി സെക്രട്ടറി പക്ഷെ സ്ഥാനങ്ങൾ വീതം വെക്കുന്ന ഘട്ടത്തിൽ എല്ലാം നൽകുന്നത് കണ്ണൂരുകാർക്കാണ് എന്നായിരുന്നു വിമർശനം. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രതിനിധി പി ബി ഹർഷകുമാർ എം വി ഗോവിന്ദനെതിരെ ഈ വിമർശനം ഉന്നയിച്ചത്. എല്ലാ സ്ഥാനങ്ങളും ഒരു ജില്ലയ്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടോയെന്നും പ്രതിനിധികൾ ചോദിച്ചു.

ആശാ വർക്കർമാരുടെ സമരം; മന്ത്രി വീണയ്ക്ക് വീഴ്ച

ആശാ വർക്കർമാരുടെ സമരത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്ന്  സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം.  സമരക്കാരുടെ ആവശ്യങ്ങളിൽ നേരത്തെ ചർച്ച നടന്നിട്ടും വേണ്ടത് ചെയ്തില്ലെന്നും പ്രതിനിധി സമ്മേളനത്തിൽ വിമർശനം ഉയർന്നു. സമരത്തിലേക്ക് തള്ളിവിട്ട നടപടി മന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു.

പിഎസ്എസി ശമ്പള പരിഷ്‌കരണത്തിൽ വലിയ വിമർശനമാണ് ഉയർന്നത്. പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്‌കരിക്കുന്നതിൽ അനാവശ്യ തിടുക്കം ഉണ്ടായെന്ന് വിമർശനം ഉയർന്നു. ഇത് ആശാവർക്കർമാരുടെ സമരത്തിനിടക്ക് എരിതീയിൽ എണ്ണ ഒഴിക്കും പോലെ ആയെന്നും വിമർശനമുണ്ടായി.

Advertisment

നവീൻ ബാബുവിൻറെ മരണത്തിൽ പ്രതികരണങ്ങളിൽ ജാഗ്രത വേണമായിരുന്നെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മലയാലപ്പുഴ മോഹൻ ഒന്ന് പറയുന്നുവെന്നും വിമർശനം ഉയർന്നു. സിപിഎം പത്തനംതിട്ട, കണ്ണൂർ ജില്ലാ സെക്രട്ടറിമാർ പ്രത്യേകം അഭിപ്രായം പറയുന്നുവെന്നും ഈ സ്ഥിതി ഒഴിവാക്കണമായിരുന്നെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. എന്നാൽ, ദിവ്യയെ മാധ്യമങ്ങൾക്ക് വേട്ടയാടാൻ ഇട്ടുകൊടുത്തുവെന്നും സംരക്ഷണം നൽകണമായിരുന്നുവെന്നും കൊല്ലത്തു നിന്നുള്ള പ്രതിനിധി പൊതുചർച്ചയിൽ അഭിപ്രായപ്പെട്ടു.

Read More

Cpim MV Govindan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: