scorecardresearch

Kerala Rain: കനത്ത മഴ; നാളെ മൂന്ന് ജില്ലകളിൽ അവധി

സ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്

സ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്

author-image
WebDesk
New Update
rain june2

Kerala Rain Updates

Kerala Rain Updates:കൊച്ചി: അതിതീവ്ര മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. 

Advertisment

ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.  ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.സ്‌കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെൻററുകൾ, മദ്‌റസകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഇടുക്കി ജില്ലയിൽ നാളെ റെഡ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട റെസിഡൻസ് സ്‌കൂളുകൾ, കോളജുകൾ, നവോദയ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

Also Read:തോരാമഴ; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്; താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം

Advertisment

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:ശബരിമല സ്വർണക്കൊള്ള: ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി; അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറി

അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ഉച്ചയോടെ തീവ്ര ന്യൂനമർദമായി മാറിയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഉച്ചയോടെ അത് അതിതീവ്ര ന്യൂനമർദമായി നോർത്ത് തമിഴ്നാട് സൗത്ത് ആന്ധ്രാ തീരത്തേക്ക് കടക്കും.

അതേസമയം, കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

Also Read:ഹിജാബ് വിവാദം; കുട്ടിയെ തത്കാലം സ്‌കൂൾ മാറ്റില്ലെന്ന് പിതാവ്

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

Read More:നാലു ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ഇന്ന് കേരളത്തിൽ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: