/indian-express-malayalam/media/media_files/2025/10/21/president-droupadi-murmu-2025-10-21-08-37-35.jpg)
ചിത്രം: എക്സ്
തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കും.
ശബരിമല ദർശനം ഉൾപെടെ, ഒക്ടോബർ 24 വരെ നീളുന്ന നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. നാളെ രാവിലെ 9.35ന് തിരുവനന്തപുരത്തു നിന്ന് വ്യോമസേനാ ഹെലികോപ്റ്ററിലാകും രാഷ്ട്രപതി നിലയ്ക്കലിലേക്ക് തിരിക്കുക. ഉച്ചയോടെയായിരിക്കും ശബരിമല ദർശനം.
രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഇന്നും നാളെയും നിയന്ത്രണം ഉണ്ട്. ഇന്ന് 12,500 പേർക്കു മാത്രമാണു ദർശനത്തിനുള്ള വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും ഉള്ളവരെ ഒഴിപ്പിക്കും. സന്നിധാനത്ത് ഉള്ളവരോട് ഉച്ചയ്ക്കു ശേഷം മലയിറങ്ങാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. നാളെ ആർക്കും വെർച്വൽ ക്യു അനുവദിച്ചിട്ടില്ല.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലും കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ വേൾഡ്‍വാർ-മ്യൂസിയം - വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.
Also Read: ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ ശ്വാസംമുട്ടി ഡൽഹി; വായു മലിനീകരണം അതിരൂക്ഷം
22 ന് രാവിലെ 6 മുതൽ വെെകിട്ട് 6 വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- അയ്യങ്കാളി ഹാൾ -വെള്ളയമ്പലം - കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.വെെകിട്ട് 4 മുതൽ രാത്രി 10 വരെ കവടിയാർ - വെള്ളയമ്പലം - ആൽത്തറ – ശ്രീമൂലം ക്ലബ് - വഴുതക്കാട്- വിമൻസ് കോളേജ് ജംഗ്ഷൻ - മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കിംഗ് പാടില്ല.
23ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി.ജെ.റ്റി- ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ -പള്ളിമുക്ക്-പേട്ട -ചാക്ക -ആൾസെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കിംഗ് പാടില്ല.
Also Read: മലയോര മേഖലകളിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശം; സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.