scorecardresearch

Hijab Controversy: ഹിജാബ് വിവാദം; കുട്ടിയെ തത്കാലം സ്‌കൂൾ മാറ്റില്ലെന്ന് പിതാവ്

നേരത്തെ, വിദ്യാർത്ഥിനിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു

നേരത്തെ, വിദ്യാർത്ഥിനിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു

author-image
WebDesk
New Update
Hijab1

Hijab Controversy Updates

Hijab Controversy Updates: കൊച്ചി: പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാർത്ഥിനിയുടെ കുടുംബം. വിദ്യാർത്ഥിനിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടർ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. 

Advertisment

Also Read:ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

ഹൈക്കോടതിയിൽ സ്‌കൂൾ നൽകിയ ഹർജിയിൽ കുടുംബത്തെയും കക്ഷി ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്‌കൂളിലേക്ക് വിടാതിരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം. നേരത്തെ കുട്ടിയെ സ്‌കൂൾ മാറ്റാനാണ് കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് കുടുംബം നിലപാട് മാറ്റിയത്. 

Also Read:ഹിജാബ് വിവാദം; കുട്ടിയെ സ്‌കൂൾ മാറ്റുമെന്ന് പിതാവ്, മാനേജ്‌മെന്റ് മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി

Advertisment

നേരത്തെ, വിദ്യാർത്ഥിനിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും പെൺകുട്ടിയെ ഹിജാബ് ധരിച്ച് സ്‌കൂളിൽ തുടരാൻ അനുവദിക്കണമെന്നുമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നാണ് സ്‌കൂൾ ഹർജിയിൽ ആവശ്യപ്പെട്ടത്. ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Also Read:ഹിജാബ് വിവാദം;വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി, സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്

ജസ്റ്റിസ് വി.ജി അരുൺ ആണ് ഹർജി പരിഗണിച്ചത്. യൂണിഫോമിന്റെ കാര്യത്തിൽ വ്യക്തിഗത അവകാശങ്ങൾ മറികടക്കാൻ സ്ഥാപനത്തിന് ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2018 ലെ ഫാത്തിം തസ്നിം കേസിലെ കേരള ഹൈക്കോടതി വിധി കോടതി ഉദ്ധരിച്ചു.

ഡിഡിഇയുടെ നോട്ടീസ് റദ്ദാക്കണമെന്നും, സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുടെ മേൽ സർക്കാരിന് അധികാരപരിധിയില്ലെന്ന് പ്രഖ്യാപിക്കണമെന്നും, സ്ഥാപനത്തിനെതിരെ നിർബന്ധിത നടപടി തടയുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്‌കൂൾ മാനേജ്‌മെൻറ് കോടതിയെ സമീപിച്ചത്.

Read More:സിപിഎമ്മല്ല കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അനിവാര്യം: രമേശ് ചെന്നിത്തല

School Hijab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: