/indian-express-malayalam/media/media_files/2025/10/17/hijab-controversy-2025-10-17-09-20-14.jpg)
വി.ശിവൻകുട്ടി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദത്തിൽ സ്‌കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്‌കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു.
Also Read:ഹിജാബ് വിവാദം;വീണ്ടും നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി, സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്
ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർഥിനിക്ക് സ്‌കൂളിൽ തുടരാം എന്ന നിലപാടിലായിരുന്നു മാനേജ്‌മെൻറ്. സ്‌കൂൾ മാനേജ്‌മെൻറിൻറെ ഈ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു.
അതേസമയം വിദ്യാർഥിനി സ്‌കൂൾ വിടാനിടയായ സംഭവത്തിൽ മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. കുട്ടി സ്‌കൂൾ വിടാൻ കാരണമായവർ മറുപടി പറയേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഏതെങ്കിലും മാനേജ്്‌മെന്റ് സ്വയം അധികാരം ഏറ്റെടുത്ത് മുന്നോട്ട് പോയാൽ അത് അംഗീകരിക്കാനാവില്ല. അങ്ങനെ കേരളത്തിൽ ഒരുകീഴ്‌വഴക്കവുമില്ലെന്നും മന്ത്രി പറഞ്ഞു.
Also Read:മതവും ജാതിയും നോക്കി വിരട്ടാൻ നോക്കണ്ട; എയ്ഡഡ് ഭിന്നശേഷി അധ്യാപക നിയമനത്തിൽ വി.ശിവൻകുട്ടി
വിദ്യാർഥിയുമായി സംസാരിച്ച പ്രശ്‌നം പരിഹരിക്കാൻ ഇനിയെങ്കിലും മാനേജ്‌മെന്റ് തയ്യാറാകണം. പരാതി കിട്ടിയതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയത്. ശിരോവസ്ത്രം ധരിച്ചുനിൽക്കുന്ന ടീച്ചറാണ് ശിരോവസ്ത്രം ധരിക്കരുതെന്ന് കുട്ടിയോട് പറയുന്നത് വിരോധാഭാസമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസവും വിദ്യാഭ്യാസ മന്ത്രി സ്‌കൂൾ മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Also Read:സംസ്ഥാനത്ത് കനത്ത മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്
അതേസമയം, ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ സെൻറ് റീത്താസ് പബ്ലിക് സ്‌കൂൾ ഹൈക്കോടതിയെ സമീപിക്കും. സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഡിഡിഇയുടെ റിപ്പോർട്ട് ശരിയായ അന്വേഷണമില്ലാതെയാണ് സമർപ്പിച്ചതെന്ന് സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ വ്യക്തമാക്കി.
Read More:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നിർണായക നീക്കവുമായി എസ്.ഐ.ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.