scorecardresearch

മതവും ജാതിയും നോക്കി വിരട്ടാൻ നോക്കണ്ട; എയ്ഡഡ് ഭിന്നശേഷി അധ്യാപക നിയമനത്തിൽ വി.ശിവൻകുട്ടി

വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും, എന്നാൽ ഇന്ന് അതിന് സാധ്യമല്ലെന്നും ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വിമർശനത്തിന് മറുപടിയായി മന്ത്രി പറഞ്ഞു

വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും, എന്നാൽ ഇന്ന് അതിന് സാധ്യമല്ലെന്നും ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വിമർശനത്തിന് മറുപടിയായി മന്ത്രി പറഞ്ഞു

author-image
WebDesk
New Update
news

വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മാനേജ്‌മെന്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകു. എജിയുടെ നിർദ്ദേശ പ്രകാരമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ല. 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. നാല് വർഷക്കാലം കോടതിയിൽ പോകാത്തവരാണ് സർക്കാരിന്റെ അവസാന സമയത്ത് സമരം ചെയ്യുന്നതെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

Advertisment

Also Read:പറയാനുള്ളത് കോടതിയിൽ പറയും: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. അത് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു വെല്ലുവിളി ആരും നടത്തണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും. ഇന്ന് അതിന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 

Also Read:വിയോജിപ്പുകളെ അനുവദിക്കുന്ന സർക്കാരാണ് കേരളത്തിൽ: പിണറായി വിജയൻ

Advertisment

ചർച്ചയ്ക്ക് എപ്പോഴും സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. സമാധാനപരമായി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസമേഖല കുഴപ്പത്തിലാണെന്ന വരുത്തി തീർക്കാനുള്ള ശ്രമമമാണ് നടക്കുന്നത്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. ധിക്കാരപരമായ സമീപനം സർക്കാരിനില്ലെന്നും ശിവൻ കുട്ടി പറഞ്ഞു. 

Also Read:ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുന്നു; ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾ തുറന്നുകാട്ടുക തന്നെ വേണം: മുഖ്യമന്ത്രി

അതേസമയം, വിദ്യാഭ്യാസ മന്ത്രി വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ ആവശ്യപ്പെട്ടു. ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വർഷങ്ങളായുള്ള അഭ്യർത്ഥനകളെ നിരാകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഒരു ജനാധിപത്യ സർക്കാർ പൗരന്മാരോട് ദുശാഠ്യത്തിന് പോകരുതെന്നും വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും സീറോ മലബാർ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read More:മാലിന്യ പ്രശ്‌നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: