/indian-express-malayalam/media/media_files/2025/10/02/mla-kp-mohanan-2025-10-02-13-50-20.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനു നേരെ കയ്യേറ്റം. മാലിന്യ പ്രശ്നം പരിഹരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം.
പെരിങ്ങത്തൂരിൽ അംഗൻവാടി ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു കെ.പി മോഹനൻ എംഎൽഎ. പ്രദേശത്ത് ഏറെക്കാലമായി ഡയാലിസിസ് സെന്റർ പ്രവർത്തിച്ചുവരികയാണ്. ഇവിടെ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നുവെന്ന പ്രശ്നം ഉന്നയിച്ച് നാളുകളായി നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു എന്നാണ് റിപ്പോർട്ട്.
പ്രശ്നം പലതവണ നാട്ടുകാർ എംഎൽഎയുടെ ശ്രദ്ധയിൽപെടുത്തുകയും പരിഹാരം കാണണമെന്ന് ആവശ്യംപ്പെടുകയും ചെയ്തിരുന്നു. എംഎൽഎ പ്രതിഷേധത്തെ വേണ്ടവിധം പരിഗണിച്ചില്ല എന്നതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.
ഉദ്ഘാടനത്തിനെത്തിയ എംഎൽഎയെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ തടയുകയായിരുന്നു. പ്രതിഷേധക്കാർക്കിടയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് എംഎൽഎയ്ക്കുനേരെ കയ്യേറ്റമുണ്ടായത്. എംഎൽഎ ഒറ്റയ്‌ക്കായിരുന്നു സ്ഥലത്ത് എത്തിയതെന്നാണ് വിവരം. വലിയ വാക്കേറ്റവും സ്ഥലത്ത് ഉണ്ടായി.
Also Read: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.