/indian-express-malayalam/media/media_files/2025/10/02/chavakkad-police-station-2025-10-02-07-56-59.jpg)
ചിത്രം: ഫേസ്ബുക്ക്
തൃശൂർ: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കു നേരെ ആക്രമണം. എസ്ഐ അടക്കം രണ്ടു പൊലീസുകാർക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. തൃശൂർ ചാവക്കാടാണ് സംഭവം. പരിക്കേറ്റ പൊലീസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. സഹോദരനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ ചാവക്കാട് സ്വദേശി നിസാറിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. ആദ്യം എസ്ഐയെ കുത്തുകയും സിപിഒയെ പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതി ആക്രമിക്കുകയായിരുന്നു.
Also Read: അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; ഇന്ന് വിദ്യാരംഭം
പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. കൈയ്ക്ക് പരിക്കേറ്റ എസ്.ഐ ശരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായാണ് റിപ്പോർട്ട്. അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ നിസാറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായാണ് വിവരം.
Read More: വയനാട് ദുരന്തം; 260.56 കോടി സഹായം അനുവദിച്ച് കേന്ദ്രം; അസമിന് 1270.788 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.