/indian-express-malayalam/media/media_files/2025/09/30/sabarimala-swarnapali-2025-09-30-13-08-07.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ താൻ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. മാധ്യമങ്ങൾ തന്നെ തകർക്കാൻ ശ്രമിക്കുന്നു. ഒരാളുടെ സ്വകാര്യത തടസ്സപ്പെടുത്തരുത്. ഈ സമയത്ത് സാധാരണ മനുഷ്യൻ എന്ന നിലയിൽ തന്നെയും തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. കേസ് ഹൈക്കോടതിയിൽ ഇരിക്കുന്നതാണ്. ഹൈക്കോടതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് രേഖകൾ സമർപ്പിക്കുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.
Also Read:ശബരിമല പ്രക്ഷോഭം: ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
തന്റെ ഭാഗം ശരിയാണോ തെറ്റാണോ എന്ന് കോടതി തീരുമാനിക്കും. ദേവസ്വം വിജിലൻസ് അന്വേഷണം നടക്കുകയല്ലേ. അന്വേഷണം നടത്തി ശരിയും തെറ്റും മനസിലാക്കുന്ന സമയത്ത് താൻ വ്യക്തമായ മറുപടി നൽകുമെന്നും തിരുവനന്തപുരത്ത് എത്തിയ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ ഒരു തെറ്റുകാരനല്ല.എന്നെ കോടതി ശിക്ഷിച്ചിട്ടില്ല. സ്വകാര്യത സംരക്ഷിക്കാൻ മാധ്യമങ്ങൾ സഹകരിക്കണം. അമ്മയുടെ പേരിലുള്ള വീടാണ് ഇത്. പ്രൈവസി ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നതാണ്. കോടതി എന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ചിട്ടില്ല. ഈ സമയത്ത് സാധാരണ മനുഷ്യൻ എന്ന നിലയിൽ എന്നെയും എന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. കേസ് ഹൈക്കോടതിയിൽ ഇരിക്കുന്നതാണ്. ഹൈക്കോടതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് രേഖകൾ സമർപ്പിക്കും. എന്റെ ഭാഗം ശരിയാണോ തെറ്റാണോ എന്ന് കോടതി തീരുമാനിക്കും. -ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
Also Read:ശബരിമലയിലെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു; സ്വര്‍ണപീഠത്തില്‍ വിജിലൻസ് അന്വേഷണം
അതേസമയം ശബരിമല സ്വർണപ്പാളി വിഷയത്തിൽ 2019 ൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു. സ്വർണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ പാടില്ലായിരുന്നു. അങ്ങനെ കൊടുത്തുവിട്ടതിൽ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. 1999 മുതൽ 2025 വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് എല്ലാക്കാര്യങ്ങളും പുറത്തു വരട്ടെയെന്നും പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് കൃത്യമായ ധാരണയില്ല. അദ്ദേഹം തന്നെയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. അതിൽ സന്തോഷമുണ്ട്. ദേവസ്വം ബോർഡിനെ പ്രതികൂട്ടിലാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചു. എന്നാൽ, ആ കുഴിയിൽ അദ്ദേഹം തന്നെ വീണു. എല്ലാക്കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്താൻ കോടതിയോട് ആവശ്യപ്പെടണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Read More: മാലിന്യ പ്രശ്‌നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.