/indian-express-malayalam/media/media_files/2025/08/24/rahul-mankotahil1-2025-08-24-07-43-18.jpg)
രാഹുൽ മാങ്കൂട്ടത്തിലിൽ
Rahul Mamkootathil Controversy:തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യം ശക്തമാകുന്നതിനിടയിൽ കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായം ഉയരുന്നു. രാഹുൽ ഉടൻ രാജിവെയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ തത്കാലം രാജി വേണ്ടെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ളവർ രാഹുൽ രാജി വെയ്ക്കണമെന്ന് അഭിപ്രായമുള്ളവരാണ്. തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ രാഹുലിന്റെ രാജി അനുയോജ്യമാണെന്നാണ് ഇവരുടെ വാദം. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ ഈ അഭിപ്രായത്തിനെ പിന്തുണയ്ക്കുന്നവരാണ്.
Also Read:വീണ്ടും ശബ്ദരേഖകൾ പുറത്ത്; വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിലിൽ
എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ പാർട്ടിക്ക് വിവാദങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.ഇതുവഴി സമാന ആരോപണം നേരിടുന്ന എംഎൽഎമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാം എന്നും പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുമെന്നും രാജിയെ പിന്തുണയ്ക്കുന്ന നേതാക്കൻമാർ അഭിപ്രായപ്പെടുന്നു.
എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പോലുള്ള കടുത്ത തീരുമാനം തിരക്കിട്ട് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കാത്തിരുന്ന കാണാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയും രാജിയെ എതിർക്കുന്നവർക്കുണ്ട്.
Also Read:യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ബിജെപി ഇടപെടലോടെ അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നും നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ, ഹൈകമാൻഡിൻറെ തീരുമാനം കൂടി അറിഞ്ഞശേഷം മാത്രമേ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കോൺഗ്രസ് തന്നെ പരിഹരിക്കട്ടേയെന്ന് നിലപാടിലാണ് ലീഗ് ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനും ഘടകകക്ഷി നേതാക്കൾ തയ്യാറായില്ല.
മൗനം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിൽ
ഗുരുതര ആരോപണങ്ങളും രാജി ആവശ്യവും ശക്തമായിരിക്കെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരുന്നു. തൽക്കാലം പാലക്കാട്ടേക്ക് പോകേണ്ടെന്നാണ് തീരുമാനം. ഇന്നലെ രാത്രി പാലക്കാട് നിന്നുള്ള നേതാക്കളുമായി അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Also Read:താൻ ഒളിച്ചോടിയില്ല: രാഹുൽ വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ
കോൺഗ്രസ് നേതൃത്വത്തിൻറെ വിലക്കുള്ള സാഹചര്യത്തിൽ മാധ്യമങ്ങളെയും ഉടൻ കണ്ടേക്കില്ല. ഇന്നലെ വാർത്ത സമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് വാർത്താസമ്മേളനം ശനിയാഴ്ച അവസാന നിമിഷം റദ്ദാക്കിയത്.
Read More:വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.