/indian-express-malayalam/media/media_files/2025/08/22/rahul-mamkootathil-2025-08-22-08-57-23.jpg)
രാഹുൽ മാങ്കൂട്ടത്തിലിൽ
Rahul Mamkootathil Controversy: തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കി കൂടുതൽ ശബ്ദരേഖകൾ പുറത്തുവന്നതിന് പിന്നാലെ വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിലിൽ. ശനിയാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നാണ് നേരത്തെ രാഹുൽ വ്യക്തമാക്കിയത്. എന്നാൽ വാർത്താസമ്മേളനത്തിന് നിമിഷങ്ങൾക്ക് മുമ്പ് വാർത്താസമ്മേളനം റദ്ദാക്കിയെന്ന് രാഹുലുമായി ബന്ധപ്പെട്ട്് വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
Also Read: താൻ ഒളിച്ചോടിയില്ല: രാഹുൽ വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ
നിലവിൽ അടൂരിലെ വീട്ടിലാണ് രാഹുൽ മാങ്കൂട്ടത്തിലിലുള്ളത്. രാഹുലിന്റേതെന്ന് പേരിൽ കൂടുതൽ ഫോൺ സംഭാഷണങ്ങൾ ശനിയാഴ്ച മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്നാണ് വിവരം. അതേസമയം, നേതൃത്വം ഇടപെട്ടാണ രാഹുലിന്റെ വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഗർഭിണിയായ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തുന്ന ഫോൺ കോൾ സംഭാഷണമാണ് രാഹുൽ മാങ്കൂട്ടിത്തിന്റേതെന്ന പേരിൽ ശനിയാഴ്ച മാധ്യമങ്ങൾ പുറത്തുവിട്ടത്. യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ ശബ്ദസന്ദേശം. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ തന്റെ ജീവിതം തകരുമെന്ന് ആവർത്തിക്കുമ്പോഴും യുവതി സമ്മതിക്കാതെ വരുമ്പോഴാണ് സംഭാഷണത്തിൽ വധഭീഷണി ഉയർത്തുന്നത്.
ഗർഭച്ഛിദ്രം നടത്താതിരുന്നാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ബോധമില്ലാത്തതിനാലാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് രാഹുൽ യുവതിയോട് പറയുന്നത്. യുവതിയെക്കൊണ്ട് തനിച്ച് അഭിമുഖീകരിക്കാൻ പറ്റുന്നതല്ല വിഷയമെന്നും രാഹുൽ യുവതിയോട് പറയുന്നുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് താൻ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ്; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല
സമാധാനപരമായാണ് സംസാരിച്ചത്. ഞാനൊരു പെണ്ണാണ്, ഇതോണോ തന്റെ ആദർശം എന്നും ശബ്ദ സന്ദേശത്തിൽ യുവതി ചോദിക്കുന്നു. ആദർശം ജീവിതത്തിൽ കൊണ്ടുവരണം. നാട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് മറ്റൊരു സ്ഥലത്താണ് നിൽക്കുന്നത്. എന്നെക്കാൾ പ്രാധാന്യം എന്റെ ജീവിതത്തിൽ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട് എന്നും യുവതി സംഭാഷണത്തിനിടെ ആവർത്തിക്കുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. രാഹുലിന് എതിരെ നടപടി ഉണ്ടാകുമെന്ന് താൻ പറഞ്ഞതാണ്. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണ്. പരാതികൾ ഗൗരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് ആരോപണ വിധേയർ എത്രപേർ രാജി വച്ചിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
Read More: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us