scorecardresearch

മലപ്പുറം എസ്പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ

എംഎൽഎയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ, പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു

എംഎൽഎയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ, പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു

author-image
WebDesk
New Update
PW Anwar, Ponnani, CPM, Lok Sabha Election 2019

പിവി അൻവർ

മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരനെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ. മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വേദിയിൽ വെച്ചാണ് എസ്പിയെ പിവി അൻവർ എംഎൽഎ അധിക്ഷേപിച്ചത്.എംഎൽഎയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസർമാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്.

Advertisment

വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉൾപ്പെടെ അനുമതി നൽകാത്തത്, തൻറെ പാർക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങൾ ഉൾപ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ പിവി അൻവർ എംഎൽഎ രൂക്ഷ വിമർശനം നടത്തിയത്. ഈ പരിപാടിയിൽ പോലും എസ്പി എത്താൻ വൈകിയെന്ന് അൻവർ എംഎൽഎ പറഞ്ഞു. 

'ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതിൽ റിസർച്ച് നടത്തുകയാണ് അവർ. സർക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്.കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിൻറെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോൾ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ എസ്പി ആലോചിക്കണം.ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കിൽ ജനം ഇടപെടും'.-അൻവർ പറഞ്ഞുപിന്നീട് മുഖ്യപ്രഭാഷകനായി എത്തിയ എസ്പി താൻ അൽപം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു.

Read More

Advertisment
Pv Anvar Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: