scorecardresearch

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ: പി.വി.അൻവർ

ഡിഎംകെ ഷാൾ കഴുത്തിൽ അണിഞ്ഞ് കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ നിയമസഭയിൽ എത്തിയത്

ഡിഎംകെ ഷാൾ കഴുത്തിൽ അണിഞ്ഞ് കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ നിയമസഭയിൽ എത്തിയത്

author-image
WebDesk
New Update
news

പി.വി.അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്ന് പി.വി.അൻവർ എംഎൽഎ. വേണ്ടി വന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും അൻവർ ഭീഷണി ഉയർത്തി. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോടായിരുന്നു അൻവറിന്റെ പ്രതികരണം. ഡിഎംകെ ഷാൾ കഴുത്തിൽ അണിഞ്ഞ് കയ്യിൽ ചുവന്ന തോർത്തുമായാണ് അൻവർ എത്തിയത്.

Advertisment

പൊലീസിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഗവർണറെ കണ്ടതെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഗവർണറെ അറിയിച്ചുവെന്നും അൻവർ വ്യക്തമാക്കി. എസ്ഐടിയിൽ വിശ്വാസമില്ല. ഹൈക്കോടതിയിൽ കേസ് എത്തിയാൽ സഹായിക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.  കോടതി ഗവർണറുടെ വാക്കുകൾക്ക് വില കൽപ്പിക്കും. ഗവർണറുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കാണാതിരുന്നതെന്നും അൻവർ പറഞ്ഞു.

പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടിയെന്നും അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കർ ഉത്തരവിറക്കിയിരുന്നു. ഭരണപക്ഷ പ്രതിപക്ഷ അം​ഗങ്ങൾക്ക് ഇടയിൽ നാലം നിരയിലാണ് പ്രത്യേക സീറ്റ് അനുവദിച്ചത്. പ്രതിപക്ഷത്തിന് ഒപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും പ്രത്യേകം സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ തറയിൽ ഇരിക്കുമെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു. 

Read More

Advertisment
Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: