scorecardresearch

കുട്ടികൾക്ക് ഹെൽമെറ്റും ചൈല്‍ഡ് സീറ്റും നിര്‍ബന്ധം; കർശന നിയമങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

ഡിസംബർ മുതൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം

ഡിസംബർ മുതൽ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം

author-image
WebDesk
New Update
Baby Car Seat, Child car seat, Child helmet

പ്രതീകാത്മക ചിത്രം (എഐ)

തിരുവനന്തപുരം: വാഹനങ്ങളിലെ കുട്ടികളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നടപടികളുമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. കുട്ടികളുടെ കാറിലെയും ഇരുചക്രവാഹനങ്ങളിലെയും യാത്രകൾക്കാണ് പുതിയ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുന്നത്. 

Advertisment

കാറിന്റെ പിന്‍സീറ്റില്‍ കുട്ടികള്‍ക്കായി പ്രത്യേക 'ചൈൽഡ് സീറ്റും,' ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് ഹെൽമെറ്റും നിർബന്ധമാക്കും. നാലു വയസിനു മുകളിലേക്കുള്ള കുട്ടികൾക്കാണ് ഹെൽമെറ്റ് നിർബന്ധമാക്കുന്നത്. നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിൻസീറ്റിൽ പ്രത്യേക ചൈൽഡ് സീറ്റ് നിർബന്ധമാക്കും.

നാലു മുതല്‍ 14 വയസുവരെയുള്ള (135 സെ. മീറ്ററില്‍ താഴെ ഉയരമുള്ള) കുട്ടികള്‍ക്ക് കാറിന്റെ പിന്‍ സീറ്റിൽ സുരക്ഷ ബെൽറ്റോടു കൂടിയ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യൻ സീറ്റുകൾ ക്രമീകരിക്കണം. നിയമങ്ങൾ പാലിക്കുന്നുവെന്ന് ഡ്രൈവർമാർ ഉറപ്പാക്കണം. അല്ലാത്തപക്ഷം കുട്ടികൾക്കു അപകടം സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണെന്നും അധികൃതർ വ്യക്തമാക്കി.

നിയമ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം മുതൽ മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം നടത്തും. നംവംബർ മുതൽ നിയമം പാലിക്കാത്തവർക്ക് താക്കീത് നൽകാനാണ് തീരുമാനം. ഡിസംബർ മുതൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

Advertisment

Read More

Motor Vehicle Department Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: