/indian-express-malayalam/media/media_files/ILUM8uEGcy8Qmn0K7kWv.jpg)
ആര്യൻ
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽനിന്നും കാണാതായ പതിനാലുകാരനെ ഇനിയും കണ്ടെത്താനായില്ല. കുട്ടിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. സ്കൂളിൽനിന്നും കുട്ടി വീട്ടിലേക്ക് മടങ്ങി എത്താതിരുന്നതോടെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാർ മനസിലാക്കിയത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടി. കയ്യിൽ സ്കൂൾ ബാഗും ഉണ്ട്. അവസാനമായി കണ്ട കൂട്ടുകാരോട് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോലീസ് പരിശോധിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ആര്യനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Read More
- 25 കോടി ആര് നേടും, കോടിപതി കാണാമറയത്ത് തുടരുമോ; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
- കുട്ടികൾക്ക് ഹെൽമെറ്റും ചൈല്‍ഡ് സീറ്റും നിര്‍ബന്ധം; കർശന നിയമങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
- സൈബർ ആക്രമണം രൂക്ഷം; മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്
- 'ശബരിമലയിലെ അശാസ്ത്രീയ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണം:' മുഖ്യമന്ത്രിക്ക് കത്തുനല്‍കി ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us