scorecardresearch

സംസ്ഥാനത്താകെ എൽഡിഎഫ് അനുകൂല ജനവികാരം; കോൺഗ്രസ് അസ്തിത്വം പണയം വച്ചെന്ന് പിണറായി വിജയൻ

സ്വന്തം അസ്ഥിത്വം പണയം വെച്ചുകൊണ്ട് കോൺഗ്രസ് എങ്ങനെയാണ് സംഘപരിവാറിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി

സ്വന്തം അസ്ഥിത്വം പണയം വെച്ചുകൊണ്ട് കോൺഗ്രസ് എങ്ങനെയാണ് സംഘപരിവാറിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി

author-image
WebDesk
New Update
Pinarayi Vijayan

വോട്ട് ലഭിക്കാൻ മുസ്ലീം ലീഗിനെ വേണം പക്ഷേ അവരുടെ പതാക വേണ്ട എന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് അനുകൂല ജനവികാരമാണ് കാണാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണം കഴിയുമ്പോൾ അതാണ് മനസിലാക്കൻ കഴിയുന്നത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ മുസ്ലീം ലീഗിന്റെ പതാക ഒഴിവാക്കിയത് കോൺഗ്രസിന്റെ ഭീരുത്വമാണെന്നും സ്വന്തം അസ്തിത്വം
 പണയം വെച്ചുകൊണ്ട് കോൺഗ്രസ് എങ്ങനെയാണ് സംഘപരിവാറിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. 

Advertisment

സ്വന്തം പതാക പോലും ഉയർത്തിപ്പിടിക്കാൻ കഴിയാത്ത സംഘടനയായി കോൺഗ്രസ് ഇന്ന് മാറിയിരിക്കുന്നു. വോട്ട് ലഭിക്കാൻ മുസ്ലീം ലീഗിനെ വേണം പക്ഷേ അവരുടെ പതാക വേണ്ട എന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 
ത്രിവർണ പതാക വേണ്ടെന്ന സംഘ പരിവാറിന്റെ നിലപാടിനോട് കോൺഗ്രസ് യോജിക്കുകയാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി ബിജെപിയെ ഭയന്ന് പതാക ഒളിപ്പിക്കുന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നുവെന്നും വിമർശിച്ചു. 

ലീഗിന്റെ പതാക ഉയർത്തിയാലുണ്ടാകുന്ന വിവാദങ്ങളെ കരുത്തോടെ നേരിടാനായിരുന്നു കോൺഗ്രസ് ശ്രമിക്കേണ്ടത്. ലീഗിന്റെ പതാക ഇന്ത്യയിലെ പാർട്ടിയുടെ കൊടിയാണെന്ന് പറയാനുള്ള ആർജ്ജവം കോൺഗ്രസ് കാണിക്കണമായിരുന്നുവെന്നും കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ ജനങ്ങൾ എൽഡിഎഫിലാണ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം തന്നെ തീർത്തും സുതാര്യമാണ്. എല്ലാ ഇടപാടുകളും സിപിഎമ്മിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ വഴിയാണ് നടക്കുന്നതെന്നും ആരിൽ നിന്നും സിപിഎമ്മിന് യാതൊന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisment

ബിജെപിക്ക് രാജ്യസഭാ അംഗങ്ങളെ വർദ്ധിപ്പിക്കുന്ന കൊട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസും അതിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും. ഇതിന്റെ ഭാഗമായാണ് രാജ്യസഭയിൽ കാലാവധി ബാക്കിയുള്ളപ്പോൾ വേണുഗോപാൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More:

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: