scorecardresearch

രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലേക്കില്ല; സന്ദർശനം റദ്ദാക്കി

ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്

ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്

author-image
WebDesk
New Update
President Draupadi Murmu

ചിത്രം: എക്സ്

ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റി. ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്. ഈ മാസം 18, 19 തീയതികളിൽ രാഷ്‌ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു വിവരം. 

Advertisment

രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് റോഡുകളിലും നിലക്കൽ ഹെലിപ്പാടിന്‌ സമീപവും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലയ്ക്കൽ ഹെലിപാഡ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും, ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പർ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പമ്പയിലെത്തി പരിശോധന നടത്തി മടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രപതി 19ന് കുമരകത്തു നിന്നു ഹെലികോപ്റ്ററിൽ നിലയ്ക്കൽ ഇറങ്ങിയ ശേഷം കാർ മാർഗം പമ്പയിലെത്തി ഇരുമുടിക്കെട്ടുമുറുക്കി സന്നിധാനത്തേക്കു മലകയറുമെന്നും ദർശനശേഷം അന്നുതന്നെ മടങ്ങുമെന്നുമായിരുന്നു നേരത്തെ അറിയിച്ചത്. 

Read More

Sabarimala Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: